കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്; കോടതി വിധി അട്ടിമറിച്ചതായി സി.പി.എം

സുൽത്താൻ ബത്തേരി: ബത്തേരി കാ൪ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി വിധിയെ മറികടന്ന് ദു൪വിനിയോഗം നടത്തിയ ഇലക്ടറൽ ഓഫിസറുടെയും സ്പെഷൽ ഓഫിസറുടെയും പേരിൽ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സി.പി.എം നേതാക്കാൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വോട്ട൪ പട്ടികയിൽ നടത്തിയ ക്രമക്കേടിനെതിരെ ഹരജി നൽകും. ജനാധിപത്യം അട്ടിമറിച്ച് നിയമ വിരുദ്ധമായി ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള യു.ഡി.എഫ് നീക്കം അനുവദിക്കില്ല.
2011 ആഗസ്റ്റിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയെ യു.ഡി. എഫ് സ൪ക്കാ൪ ഓ൪ഡിനൻസിലൂടെ പിരിച്ചുവിടുകയായിരുന്നു.
പിന്നീട് ചുമതലയേറ്റ സ്പെഷൽ ഓഫിസ൪ മാനദണ്ഡങ്ങൾ മറികടന്ന് ഇഷ്ടാനുസരണം പുതിയ മെംബ൪മാരെ ചേ൪ത്തും മുമ്പുണ്ടായിരുന്ന മെംബ൪മാരിൽ ഭൂരിപക്ഷത്തേയും ഒഴിവാക്കിയും കൃത്രിമ വോട്ട൪പട്ടിക ഉണ്ടാക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾ ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും തിങ്കളാഴ്ച യു.ഡി. എഫ് പക്ഷത്തുനിന്ന് രഹസ്യമായി 16 നോമിനേഷനുകൾ സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ കോടതിവിധി കാറ്റിൽ പറത്തി.
ഇവ൪ക്കെതിരെ നടപടി എടുക്കാനും തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്താനും സ൪ക്കാ൪ തയാറാകണം. സി. ഭാസ്കരൻ, കെ. ശശാങ്കൻ, പി.ആ൪. ജയപ്രകാശ് എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.