അനധികൃത മൊബൈല്‍ വെല്‍ഡിങ് യൂനിറ്റുകളെ തടയും

സുൽത്താൻ ബത്തേരി: അനധികൃത മൊബൈൽ വെൽഡിങ് യൂനിറ്റുകളുടെ പ്രവ൪ത്തനം തടയാൻ തീരുമാനിച്ചതായി ചെറുകിട വ്യവസായ വികസന കൗൺസിൽ ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്ത് ലൈസൻസും വ്യവസായ വകുപ്പിൻെറ അംഗീകാരവും ഇല്ലാതെ, സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് സിംഗിൾ ഫേസ് വെൽഡിങ് സെറ്റുമായി സൈറ്റുകളിൽ ജോലി ചെയ്യുന്ന അനധികൃത യൂനിറ്റുകൾ ജില്ലയിൽ പെരുകുകയാണ്. നിയമാനുസൃതം ലൈസൻസും ഫീസും തൊഴിൽ നികുതിയുമടച്ച് വലിയ മുതൽ മുടക്കിൽ ജില്ലയിൽ 500 ഓളം വെൽഡിങ് ഇൻഡസ്ട്രിയലുകൾ പ്രവ൪ത്തിക്കുന്നുണ്ട്.
തൊഴിലാളികൾക്ക് വേതനവും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഈ ചെറുകിട സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന വിധത്തിലാണ് മൊബൈൽ യൂനിറ്റുകളുടെ പ്രവ൪ത്തനം.
ചെറുകിട വ്യവസായ മേഖലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക, ഇടത്തട്ടുകാരുടെ ചൂഷണത്തിൽനിന്ന് ചെറുകിട വ്യവസായ സംരംഭകരെ സംരക്ഷിക്കുന്നതിന് ആരംഭിച്ച സിഡ്കോ മെറ്റീരിയൽ ഡിപ്പോ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സി.എം. തങ്കച്ചൻ, ഭാരവാഹികളായ കെ.പി. രാജൻ, എം.ജെ. ആൻറണി, ജി. ഗോപകുമാ൪, പി.പി. പൗലോസ്, ബൈജു വ൪ഗീസ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.