കുഷ്ഠരോഗ ആശുപത്രിയില്‍ വീണ്ടും അന്തേവാസികളുടെ സമരം

കോഴിക്കോട്: ചേവായൂ൪ കുഷ്ഠരോഗ ആശുപത്രിയിലെ മുൻ സൂപ്രണ്ടിനെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് അന്തേവാസികൾ വീണ്ടും സമരരംഗത്ത്. രോഗികളെ പരിശോധിക്കാൻ സൂപ്രണ്ട് ഡോ. എസ്.എൻ. രവികുമാറിനെ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് അന്തേവാസികൾ ഇദ്ദേഹത്തെ ഉപരോധിച്ചു.
ഡോ. രവികുമാ൪ സൂപ്രണ്ടായിരിക്കെ ആശുപത്രിയിലെ സഹകരണസംഘം യോഗത്തിലുണ്ടായ സംഘ൪ഷവുമായി ബന്ധപ്പെട്ട് നേരത്തേ ഇവ൪ സമരം നടത്തിയിരുന്നു. അന്ന് നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ചയിലെ സമരം.സഹകരണ സംഘം ജനറൽ ബോഡി യോഗത്തിനിടെ ഇക്കഴിഞ്ഞ മേയ് 29നാണ് ആശുപത്രി അന്തേവാസിയെ  മറ്റൊരു അന്തേവാസി  കുത്തിപ്പരിക്കേൽപിച്ചത്.
അഴിമതി ചൂണ്ടിക്കാട്ടിയതിൻെറ വിദ്വേഷം തീ൪ക്കാൻ സൂപ്രണ്ടിൻെറ പ്രേരണയിലാണ് ഇയാൾ അക്രമം നടത്തിയതെന്ന് ആരോപിച്ചാണ് അന്തേവാസികൾ മേയ് 30ന് സമരരംഗത്തിറങ്ങിയത്.  
ഇതത്തേുട൪ന്ന് ഡോ. രവികുമാറിനെ സൂപ്രണ്ട് ചുമതലയിൽനിന്ന് മാറ്റി പകരം ചുമതല ഡോ. ഡെയ്സി തോമസിന് നൽകുകയും ആരോപണവിധേയമായ മറ്റൊരു ഡോക്ടറെ സ്ഥലംമാറ്റുകയും ചെയ്തു. എന്നാൽ, ഡോക്ട൪ രവികുമാറിനെ ചുമതലയിൽനിന്ന് മാറ്റിയാൽ മാത്രം പോരാ, സ്ഥലംമാറ്റുകയും വേണമെന്ന നിലപാടിൽ അന്തേവാസികൾ ഉറച്ചുനിൽക്കുകയായിരുന്നു.
അക്രമം നടത്തിയ അന്തേവാസി ശങ്കരൻ നായരെ ആശുപത്രിയിൽനിന്ന് ഡിസ്ചാ൪ജ് ചെയ്യണമെന്നും മറ്റ് അന്തേവാസികൾ ആവശ്യപ്പെട്ടു.
സ്ഥലത്തത്തെിയ ആ൪.ഡി.ഒ കെ.കെ.  രാജൻ അന്തേവാസികളുടെ വികാരം കലക്ടറെ അറിയിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുട൪ന്ന് ഉച്ചക്ക് 12.30ഓടെയാണ് സമരം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.