ആധാറില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ബയോമെട്രിക് വിവരമെടുക്കുന്നത് സോഫ്റ്റ്വെയര്‍ അപാകതമൂലം

മലപ്പുറം: ആധാറിൽ രജിസ്റ്റ൪ ചെയ്തവരിൽനിന്ന് ദേശീയ ജനസംഖ്യാ രജിസ്ട്രേഷന് (എൻ.പി.ആ൪) വീണ്ടും ബയോ മെട്രിക് വിവരം ശേഖരിക്കുന്നത് സോഫ്റ്റ്വെയറിൽ വന്ന അപാകത മൂലമെന്ന് അധികൃത൪. ജൂലൈ അവസാനത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് അറിയിച്ചു. ആധാറിൽ രജിസ്റ്റ൪ ചെയ്തവ൪ എൻ.പി.ആ൪ രജിസ്ട്രേഷന് വീണ്ടും കണ്ണ്, കൈവിരലുകൾ ഉൾപ്പെടെ ശരീരഭാഗങ്ങളുടെ ബയോമെട്രിക് രേഖകളും ഫോട്ടോയും നൽകേണ്ടിവരുന്നത് ജില്ലയിൽ ത൪ക്കത്തിന് വഴിവെച്ചിരുന്നു. ഇതിനത്തെുട൪ന്നാണ് അധികൃത൪ വിശദീകരണം നൽകിയത്. ആധാ൪ സോഫ്റ്റ്വെയ൪ പരിശോധിച്ചപ്പോൾ മലയാളം അക്ഷരങ്ങൾ തെറ്റായി കണ്ടു. ഇത് പരിഹരിക്കാൻ സോഫ്റ്റ്വെയ൪ തിരിച്ചയച്ചിട്ടുണ്ട്. അപാകത തീ൪ത്ത് സോഫ്റ്റ്വെയ൪ ലഭ്യമാവുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. അതുവരെ ആധാറിൽ രജിസ്റ്റ൪ ചെയ്തവ൪  ജനസംഖ്യാ രജിസ്ട്രേഷനും ബയോമെട്രിക് വിവരം നൽകണം. സോഫ്റ്റ്വെയ൪ ലഭ്യമായാൽ ആധാറിൽ രജിസ്റ്റ൪ ചെയ്തവ൪ക്കും മറ്റുള്ളവ൪ക്കും എൻ.പി.ആ൪ രജിസ്ട്രേഷന് പ്രത്യേകം ക്യൂ ഏ൪പ്പെടുത്തുമെന്ന് സെൻസസ് അധികൃത൪ വ്യക്തമാക്കി. നേരത്തെ ആധാറിൽ രജിസ്റ്റ൪ ചെയ്തവ൪ എൻ.പി.ആ൪ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് വിവരം നൽകേണ്ടത് നി൪ബന്ധമാണ്. അതേസമയം, ഇതുവരെ ആധാ൪ എടുക്കാത്തവ൪ എൻ.പി.ആ൪ രജിസ്ട്രേഷൻ മാത്രം നടത്തിയാൽ മതി. എൻ.പി.ആ൪ കാ൪ഡിനോടൊപ്പം ആധാ൪ നമ്പറും നൽകും.
എൻ.പി.ആ൪ കാ൪ഡ് അനുവദിക്കുന്ന രജിസ്ട്രാ൪ ജനറൽ ഓഫ് സിറ്റിസൺ രജിസ്ട്രേഷന് ആധാ൪ രജിസ്ട്രേഷനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃത൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.