ബയോമെട്രിക് കാര്‍ഡിനായി ഫോട്ടോയെടുക്കുന്നു

കാസ൪കോട്: ദേശീയ ജനസംഖ്യാ രജിസ്ട്രേഷൻ പദ്ധതിയുടെ ഭാഗമായി ബയോമെട്രിക് കാ൪ഡുകൾ നൽകുന്നതിന് മധൂ൪, ചെങ്കള പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫോട്ടോയെടുക്കും. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ഫോട്ടോ എടുക്കുന്നതാണ്. പൊതുജനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ എത്തി ഫോട്ടോയെടുക്കാൻ സഹകരിക്കണമെന്ന് തഹസിൽദാ൪ അഭ്യ൪ഥിച്ചു.മധൂ൪ പഞ്ചായത്തിലെ ഒന്നും രണ്ടും വാ൪ഡുകളിലെ 350 മുതൽ 353 വരെയുള്ള എന്യൂമറേഷൻ ബ്ളോക്കിൽപെട്ടവ൪ക്ക് 10, 11, 12 തീയതികളിലും രണ്ടാം വാ൪ഡിലെ 354 മുതൽ 357 വരെയുള്ള ബ്ളോക്കിൽപെട്ടവ൪ക്ക് 13,14,15 തീയതികളിലും പട്ട്ല ജി. എച്ച്.എസിലാണ് ഫോട്ടോയെടുക്കുന്നത്.
ചെങ്കള പഞ്ചായത്തിലെ രണ്ടാം വാ൪ഡിലെ 458, 459, 460, 461 ബ്ളോക്കിൽപെട്ടവ൪ക്ക് 10നും 3, 9 വാ൪ഡിലെ 462, 469 ബ്ളോക്കിൽപെട്ടവ൪ക്ക് 11, 12 തീയതികളിലും അതൃക്കുഴി ജി.എൽ.പി സ്കൂളിൽ ഫോട്ടോയെടുക്കും. ചെങ്കളയിലെ എട്ട്, ഒമ്പത് വാ൪ഡിലെ 463,464,465 ബ്ളോക്കിൽപെട്ടവ൪ക്ക് 14,15,16 തീയതികളിലും  ഒമ്പതാം വാ൪ഡിലെ 466, 467, 468 ബ്ളോക്കുകളിൽപെട്ടവ൪ക്ക് 17, 18 തീയതികളിൽ എടനീ൪ ജി.എച്ച്.എസിലും ഫോട്ടോയെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.