കാസ൪കോട്: സിവിൽ സ്റ്റേഷനിലെ റീജനൽ ട്രാൻസ്പോ൪ട്ട് ഓഫിസിൽ വാഹന നമ്പറിനുവേണ്ടിയുള്ള ലേലത്തിനിടയിൽ കൈയാങ്കളി. അഹമ്മദ് ജംഷീദ്, ബി.എം. ശംസുദ്ദീൻ എന്നിവരാണ് ലേലത്തിനിടയിൽ കൈയാങ്കളിയിലേ൪പ്പെട്ടത്.
തിങ്കളാഴ്ച രാവിലെ കെ.എൽ 14 എം 1000 നമ്പറിനുവേണ്ടിയാണ് ആ൪.ടി ഓഫിസിൽ ലേലം നടത്തിയത്. 50,000 രൂപവരെ ഇരുവരും വാശിയേറിയ ലേലത്തിൽ ഏ൪പ്പെട്ടു. കെട്ടിവെക്കാനുള്ള തുക പുറത്ത് സുഹൃത്തിൻെറ കൈയിലാണെന്ന് അഹമ്മദ് ജംഷീദ് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രശ്നം പരിഹരിക്കുന്നതിന് ആ൪.ടി.ഒയെ സമീപിക്കുകയും ചെയ്തു. ആ൪.ടി.ഒയുടെ കാബിനിൽനിന്ന് പുറത്തിറങ്ങിയ ഇരുവരും തമ്മിൽ വരാന്തയിലും ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘ൪ഷത്തിലേ൪പ്പെട്ടവ൪ ഓടി രക്ഷപ്പെട്ടിരുന്നു.
സംഘ൪ഷത്തെ തുട൪ന്ന് ലേലം നി൪ത്തിവെക്കുകയും ഉച്ചക്കുശേഷം വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാൽ, ലേലം തുട൪ന്ന സമയത്തും ഇരുവരും വീണ്ടും വാക്കേറ്റത്തിലേ൪പ്പെടുകയായിരുന്നു. ഇതോടെ ലേലം നി൪ത്തിവെക്കാൻ അധികൃത൪ നി൪ബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.