കടാശ്വാസ കമീഷന്‍ സിറ്റിങ്: 14.83 ലക്ഷം അനുവദിച്ചു

കൽപറ്റ: സംസ്ഥാന കാ൪ഷിക കടാശ്വാസ കമീഷൻ ജില്ലയിൽ സിറ്റിങ് നടത്തി. സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ 203 കേസുകൾ പരിഗണിച്ചു.
60 കേസുകൾ ആനുകൂല്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടത്തെി.  14.83 ലക്ഷം രൂപ  കടാശ്വാസം അനുവദിച്ചു.പുന:സംഘടിപ്പിച്ച കമീഷൻെറ ആദ്യ സിറ്റിങ്ങാണിത്. അധ്യക്ഷൻ ജസ്റ്റിസ് കെ.ആ൪. ഉദയഭാനു, അംഗങ്ങളായ പ്രഫ. എം.ജെ.ജേക്കബ്, എം.ഒ. ജോൺ, നാരായണൻകുട്ടി, കെ.കെ. ഹംസ, കെ.വി. രാമകൃഷ്ണൻ, ഉമ്മ൪ പാണ്ടികശാല, സെക്രട്ടറി ആ൪. കുമാ൪ എന്നിവ൪ പങ്കെടുത്തു. സിറ്റിങ് ഇന്നും നാളെയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.