വനം വകുപ്പ് മുറിച്ച മരംവീണ് വീട് തകര്‍ന്നു

മേപ്പാടി: വീടിന് ഭീഷണിയായ യൂക്കാലിപ്റ്റ്സ് മരങ്ങൾ വനം വകുപ്പ് മുറിച്ച് മാറ്റുന്നതിനിടെ വലിയ കമ്പുകൾ വീടിനു മുകളിൽ വീണ് കേടുപറ്റി.
കുന്ദമംഗലംവയൽ പട്ടാണി വീട്ടിൽ നാസറിൻെറ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.
കലക്ട൪ക്കും വനംവകുപ്പിനും പരാതി നൽകിയതിനെ തുട൪ന്ന് വനപാലകരാണ് മരം മുറിക്കാൻ ജോലിക്കാരെ നിയോഗിച്ചത്. ശിഖിരങ്ങൾ മുറിച്ചതാണ് വീടിന് മുകളിൽ പതിച്ചത്. ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി. ഭിത്തിക്ക് വിള്ളൽ വീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.