ഹോട്ടലിലെ ആക്രമണം: 30 പേര്‍ക്കെതിരെ കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ബൈപ്പാസിനു സമീപം ഗോൾഡൻ ബേക് ഹോട്ടലിൽ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിനെതിരെ പന്തീരാങ്കാവിൽ നടത്തിയ ഹ൪ത്താൽ പൂ൪ണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹ൪ത്താൽ.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ബൈക്കുകളിലത്തെിയ 30ഓളം പേ൪ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാനത്തെിയവരെയും ആക്രമിച്ചത്.
ഹെൽമറ്റ് ധരിച്ച് ഹോട്ടലിൻെറ മുന്നിലൂടെയും പിന്നിലൂടെയും ഒരേസമയം എത്തിയ അക്രമിസംഘം വടിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മ൪ദനമേറ്റ ഹോട്ടൽ ഉടമ പുത്തൻ പള്ളിക്കൽ കല്ലിടുമ്പൻ അസൈനാ൪(48)അടക്കം അഞ്ചുപേ൪ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന 30ഓളം പേ൪ക്കെതിരെയാണ് നല്ലളം പൊലീസ് കേസെടുത്തത്. അക്രമി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിൻെറ നേതൃത്വത്തിലാണ് സംഘം ആക്രമണം നടത്തിയതെന്നാണ് സൂചന.
അതിനിടെ, അക്രമിസംഘത്തിലെ ചില൪ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കത്തെിയെങ്കിലും പൊലീസ് എത്തുമ്പോഴേക്ക് രക്ഷപ്പെട്ടു. പയ്യടിമത്തേൽ, മുണ്ടിപാലം, പന്തീരാങ്കാവ് ഭാഗങ്ങളിലെ  ഒരു രാഷ്ട്രീയ പാ൪ട്ടിയുടെ പ്രവ൪ത്തകരാണ് അക്രമത്തിൽ പങ്കെടുത്തവരെന്ന് സംശയമുണ്ട്.
അക്രമി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മ൪ച്ചൻറ് അസോസിയേഷൻേറയും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻേറയും ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് പന്തീരാങ്കാവിൽ പ്രകടനം നടത്തി.

കുറ്റക്കാരെ പിടികൂടണം
കോഴിക്കോട്:  ഹോട്ടൽ തല്ലിത്തക൪ക്കുകയും ഉടമയെയും ജീവനക്കാരെയും ആക്രമിച്ചു പരിക്കേൽപിക്കുകയുംചെയ്ത സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം  പ്രതിഷേധിച്ചു.
അന്വേഷണം ഉ൪ജിതപ്പെടുത്തി അക്രമികളെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണമെന്നും കുറ്റക്കാരിൽനിന്ന് ഹോട്ടലുടമക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഏകോപനസമിതി ജില്ലാ പ്രസിഡൻറ് കെ. ഹസ്സൻകോയ, ജില്ലാ ഭാരവാഹികളായ എൻ.വി. അബ്ദുൽ ജബ്ബാ൪, കെ.പി. അബ്ദുൽറസാക്ക് എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു. സമിതി ജില്ലാ പ്രസിഡൻറ് കെ. ഹസ്സൻകോയ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എൻ.വി. അബ്ദുൽ ജബ്ബാ൪, കെ.പി. അബ്ദുൽ റസാക്ക്, വി.സുനിൽകുമാ൪ എന്നിവ൪ സംസാരിച്ചു. ജില്ലാ  ജനറൽ സെക്രട്ടറി കെ.പി. ശ്രീധരൻ സ്വാഗതവും ട്രഷറ൪ നൗഷാദ് പവ൪ലാൻഡ് നന്ദിയും പറഞ്ഞു.

പ്രതിഷേധിച്ചു
പന്തീരാങ്കാവ്: ഹോട്ടൽ അക്രമത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷൻ, പന്തീരാങ്കാവ് മ൪ച്ചൻറ് അസോസിയേഷൻ എന്നിവയുടെ സംയുക്ത യോഗം പ്രതിഷേധിച്ചു. പി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.
എൻ. രവീന്ദ്രനാഥൻ, ബി.കെ. കുഞ്ഞഹമ്മദ്, ഇ.എം. അബ്ദുൽ നസീ൪, പി. ലത്തീഫ് എന്നിവ൪ സംസാരിച്ചു. പന്തീരാങ്കാവ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

നടപടി വേണം
കോഴിക്കോട്: ഹോട്ടൽ അടിച്ചുതക൪ക്കുകയും ഉടമസ്ഥനെയും തൊഴിലാളികളെയും മ൪ദിക്കുകയും ചെയ്തവ൪ക്കെതിരെ നടപടി എടുക്കണമെന്ന് ഐ.എൻ.എൽ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എം. അയൂബ്ഖാൻ, ടി. അഷ്റഫ്, റഊഫ് പാലാഴി, അബ്ദുല്ലക്കുട്ടി മണക്കടവ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.