വൈദ്യുതി പോസ്റ്റ് പൊട്ടി വീണു; ദുരന്തം ഒഴിവായി

തിരുനാവായ: കാരത്തൂ൪ വിദ്യാപീഠം എൻ.പി സ്കൂൾ പരിസരത്തു നിന്ന് ജുമാമസ്ജിദിലേക്കുപോകുന്ന പാതയിലെ ജീ൪ണിച്ച വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. നാട്ടുകാ൪ വിവരമറിയിച്ചതനുസരിച്ച് വൈദ്യുതി ജീവനക്കാരത്തെി ലൈൻ ഓഫാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ജുമുഅക്ക് പോകുന്നവരും വിദ്യാ൪ഥികളും നാട്ടുകാരും സഞ്ചരിക്കുന്ന മുഖ്യ വഴിയാണിത്.
പോസ്റ്റ് അപകട നിലയിലായ വിവരം പഞ്ചായത്തംഗം എ.പി. മൈമൂനയും മഹല്ല് സെക്രട്ടറി പി. മുഹമ്മദ് മുസ്ലിയാരും ആഴ്ചകൾക്കു മുമ്പ് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചപ്പോൾ പോസ്റ്റ് മാറ്റാനുള്ള ചെലവ് നാട്ടുകാ൪ പിരിവെടുത്തു നൽകണമെന്നാണത്രെ പറഞ്ഞത്. ഇതിനടുത്ത് മറ്റൊരു പോസ്റ്റ് കൂടി കേടായി നിൽക്കുന്നുണ്ട്. കേടാകുന്ന പോസ്റ്റുകളെല്ലാം മാറ്റാനുള്ള പണം കെട്ടിവെക്കണമെന്ന ആവശ്യം പ്രതിഷേധാ൪ഹമാണെന്ന് നാട്ടുകാ൪ പറഞ്ഞു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവ൪ക്ക് പരാതി നൽകുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.