കരുവാരകുണ്ട്: മണ്ണിനെ മനമറിഞ്ഞ് സ്നേഹിക്കുന്ന വിജയകുമാറിന് ഗ്രാമപഞ്ചായത്ത് ഭരണവും പൊതുപ്രവ൪ത്തനവും കാ൪ഷികവൃത്തിക്ക് തടസ്സമേയല്ല. പിതാവ് പക൪ന്നുനൽകിയ കൃഷിയറിവുകൾ ജീവിതപാഠമായപ്പോൾ മണ്ണിൽ വിളഞ്ഞത് വിസ്മയ ഫലങ്ങൾ. റമ്പുട്ടാൻ മുതൽ ചൈനീസ് മുന്തിരി വരെയുണ്ട് വിജയകുമാറിൻെറ പഴത്തോപ്പിൽ.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുമായ മാഞ്ചേരിപ്പറമ്പിൽ വിജയകുമാറിൻെറ ചുള്ളിയോട്ടിലെ കൃഷിയിടത്തിലാണ് മധുരമൂറും പഴങ്ങൾ വ൪ണക്കാഴ്ചയൊരുക്കിയിരിക്കുന്നത്.
എൻ -18 ഇനത്തിലെ റമ്പുട്ടാനാണ് കൃഷിയിടത്തിലെ താരം. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റമ്പുട്ടാൻെറ 60 തൈകളാണുള്ളത്.
ഇതിൽ 15 എണ്ണം കായ്ച്ചു. ഇവയിൽനിന്ന്മാത്രം 60 കിലോയിലധികം റമ്പുട്ടാൻ ലഭിച്ചു. പൊതുവിപണിയിൽ 200 രൂപയാണ് കിലോ വില. അടുത്ത വ൪ഷത്തോടെ മുഴുവൻ തൈകളും കായ്ച്ചാൽ വിളവെടുപ്പ് ഉത്സവം തന്നെയാകും.
മാംഗോസ്റ്റിൻ, സെൽഫ് മാംഗോസ്റ്റിൻ, ചൈനീസ് മുന്തിരി, ഫിലിപ്പീൻ നാരങ്ങ, ഗണപതി നാരങ്ങ, ഓറഞ്ച്, സലാഡ് ഓറഞ്ച്, മുസമ്പി, പിസ്ത തുടങ്ങി വിദേശിയും സ്വദേശിയുമായ ഇരുപതിലേറെ പഴങ്ങൾ വിജയകുമാറിൻെറ കവുങ്ങിൻ തോപ്പിൽ വിളയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.