ശോച്യാവസ്ഥ; ചുങ്കം പുതിയ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ദുരിതം

സുൽത്താൻ ബത്തേരി: നഗരത്തിൽ ചുങ്കം പുതിയ ബസ്സ്റ്റാൻഡിൻെറ ശോച്യാവസ്ഥ യാത്രക്കാ൪ക്ക് ദുരിതമായി. പതിറ്റാണ്ടു കഴിഞ്ഞിട്ടും തുറക്കാത്ത ടോയ്ലറ്റ് കെട്ടിടം കാടുമൂടി. യാത്രക്കാ൪ക്കും ബസ് ജീവനക്കാ൪ക്കും ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ളക്സിലെ വാടകക്കാ൪ക്കും പ്രാഥമികാവശ്യങ്ങൾ നി൪വഹിക്കാൻ ഇവിടെ സൗകര്യങ്ങളില്ല.
സന്ധ്യയായാൽ ബസ്സ്റ്റാൻഡും പരിസരവും ഇരുളിലാണ്. നിത്യേന ആയിരക്കണക്കിന് യാത്രക്കാ൪ കയറിയിറങ്ങുന്ന ബസ്സ്റ്റാൻഡിൽ വെളിച്ചമില്ല. രാത്രി സാമൂഹിക വിരുദ്ധരുടെ താവളമാണ് ബസ്സ്റ്റാൻഡ്.
സന്ധ്യ കഴിഞ്ഞാൽ സ്വകാര്യ ബസുകളും കെ.എസ്.ആ൪.ടി.സി ബസുകളും സ്റ്റാൻഡിൽ കയറാറില്ല. പുറമെനിന്നത്തെുന്ന യാത്രക്കാ൪ ഇതറിയാതെ മണിക്കൂറുകൾ ഇവിടെ ബസ് കാത്തുനിൽക്കുന്നതും പതിവാണ്.
ബസ്സ്റ്റാൻഡിന് ചുറ്റുമുള്ള അഴുക്കുചാൽ മലിനജലം നിറഞ്ഞ് പലയിടങ്ങളിലും തുറന്നുകിടക്കുകയാണ്. മൂക്കുപൊത്തി ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാ൪. ബസ്സ്റ്റാൻഡിൽ പലയിടങ്ങളിലും കുണ്ടും കുഴിയും രൂപപ്പെട്ടുകഴിഞ്ഞു.
റോഡിൽനിന്ന് ബസ്സ്റ്റാൻഡിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ് മാസങ്ങളായി തക൪ന്നുകിടക്കുകയായിരുന്നു. ഇവിടെ ഇൻറ൪ലോക്ക് സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.