മെട്രോ റെയില്‍: വൈറ്റില-പേട്ട റോഡില്‍ 26 മീറ്റര്‍ ഏറ്റെടുക്കും

കൊച്ചി: മെട്രോറെയിലിന് വൈറ്റില-പേട്ട റോഡിൽ 26 മീറ്റ൪ സ്ഥലമെറ്റെടുക്കു മെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരമാണ് 30മീറ്ററിൽ നിന്ന് അളവുകുറച്ചത്.
റെയിൽവേ സ്റ്റേഷന് സ്ഥലം കണ്ടത്തെിയതായും കെ.എം.ആ൪.എല്ലിൻെറ പരിശോധന കഴിഞ്ഞാൽ പൊന്നുംവിലയ്ക്ക് സ്ഥലമെടുക്കുമെന്നും അദ്ദേഹം വാ൪ത്താലേഖകരോട് പറഞ്ഞു.എം.ജി റോഡിൽ പദ്ധതിക്കായി ഒമ്പത് സെൻറ് ഭൂമിയാണ് എടുക്കേണ്ടിവരിക. 20മീറ്റ൪ വീതിയിലാണ് ഇവിടെ സ്ഥലമെടുപ്പ്. റെയിൽവേ സ്റ്റേഷൻ റോഡിൽ 18മീറ്റ൪ വീതിയിൽ സ്ഥലം ഏറ്റെടുക്കും. ബാന൪ജി റോഡിൽ 22മീറ്റ൪ വീതിയിലാണ് സ്ഥലമെടുക്കുക. സ്ഥലഉടമകളുമായി ച൪ച്ച പൂ൪ത്തിയായി. വിലയെച്ചൊല്ലി ത൪ക്കം ബാക്കിയാണ്. ഇത് പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്നും നിവൃത്തിയില്ളെങ്കിൽ പൊന്നുംവിലയ്ക്ക് ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.