വലപ്പാട് മോഷണം: വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടു

തൃപ്രയാ൪: വലപ്പാട് മോഷണ പരമ്പര നടത്തിയ വിദ്യാ൪ഥി  സംഘത്തെയുമായി  തെളിവെടുപ്പ് നടത്തിയശേഷം കുട്ടികളുടെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രി എടമുട്ടം എൽ.പി സ്കൂളിൽ നിന്നും കമ്പ്യൂട്ട൪ സാമഗ്രികൾ മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്ളസ്ടു വിദ്യാ൪ഥികളെയാണ്  കോടതിയിൽ ഹാജരാക്കിയത്. ഇവ൪ മോഷണം നടത്തിയ കമ്പ്യൂട്ട൪ സാമഗ്രികൾ പാലപ്പെട്ടിയിലെ ഒരു കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു.
ഇരിങ്ങാലക്കുട ജ്വല്ലറിയിൽ നിന്ന്  ഇവ൪ വെള്ളി മോഷ്ടിച്ചിരുന്നു. എടമുട്ടം സ൪വീസ് സഹകരണ ബാങ്ക്, അഹല്യ മണി എക്സ്ചേഞ്ച് എന്നിവ കുത്തിത്തുറന്ന് മോഷണത്തിനും ഇവ൪ ശ്രമിച്ചിരുന്നു. കൂടാതെ ഇവരിലൊരാളുടെ ബന്ധുവിൻെറ വീട്ടിൽ നിന്നും എടമുട്ടത്തെ സൂപ്പ൪ മാ൪ക്കറ്റിൽ നിന്നും മോഷണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  കോടതി ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടികൾക്ക് വേണ്ടി അഭിഭാഷകരായ അബ്ദുൽ ഷുക്കൂ൪, ഒ.ജെ. മാത്യു എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.