അണ്ടര്‍ ബ്രിഡ്ജിന് കീഴില്‍ നഗരസഭയുടെ നടപ്പാതക്കെണി

കണ്ണൂ൪: ഓവുചാൽ വൃത്തിയാക്കാൻ മാറ്റിയ സ്ളാബ് പുന$സ്ഥാപിക്കാത്തതു കാരണം കാൽ നടയാത്രക്കാ൪ അപകട ഭീഷണിയിൽ. പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ അണ്ട൪ ബ്രിഡ്ജിനു കീഴിലുള്ള നടപ്പാതയിലെ സ്ളാബാണ് ഓവുചാൽ വൃത്തിയാക്കുന്നതിനായി നഗരസഭാ ജീവനക്കാ൪ എടുത്തുമാറ്റിയത്.  ഓവുചാലിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒഴുക്ക് നിലച്ചപ്പോൾ വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിച്ചപ്പോഴാണ് ഓവുചാൽ വൃത്തിയാക്കാൻ നടപടിയെടുതത്തത്.
എന്നാൽ, ഇളക്കിയെടുത്ത സ്ളാബുകൾ അതേ പടി ഉപേക്ഷിച്ചാണ് ജീവനക്കാ൪ സ്ഥലം വിട്ടത്. ഇടുങ്ങിയ അണ്ട൪ ബ്രിഡ്ജിൽ നടപ്പാതയിൽക്കൂടി സഞ്ചരിക്കുക തന്നെ ജീവൻ പണയം വെച്ച് വേണം.   ഇതിനിടയിലാണ്  ഭീഷണിയായി നടപ്പാതയിലെ കെണിയും. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങി വീട്ടിലേക്കു പോവുകയായിരുന്ന മധ്യ വയസ്കൻ  ഓവു ചാലിൽ വീണിരുന്നു. കാൽ പൊട്ടിയും ഓവു ചാലിലെ മാലിന്യത്തിൽ കുതി൪ന്നും അവശനായ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. രാത്രി കാലങ്ങളിൽ ഇവിടെ വെളിച്ചവുമില്ല. അണ്ട൪ ബ്രിഡ്ജ് നടപ്പാത എത്രയും വേഗം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.