സി.പി.എം-ആര്‍.എം.പി സംഘട്ടനം: പത്തുപേര്‍ക്കെതിരെ കേസ്

വടകര: ചോറോട് മലോൽമുക്കിൽ സി.പി.എം-ആ൪.എം.പി പ്രവ൪ത്തക൪ തമ്മിലുള്ള സംഘട്ടനത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തുപേ൪ക്കെതിരെ കേസെടുത്തു. സംഘട്ടനത്തിൽ ആറുപേ൪ക്ക് പരിക്കേൽക്കുകയും ഒരു ആ൪.എം.പി. പ്രവ൪ത്തകൻെറ വീടിനുനേരെ അക്രമം നടക്കുകയും ചെയ്തിരുന്നു.
വീട് തക൪ക്കാനത്തെിയവരെയും ഇവ൪ സഞ്ചരിച്ച ജീപ്പും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആ൪.എം.പി പ്രവ൪ത്തകനായ കാരശ്ശേരി മീത്തൽ കുഴിച്ചാലിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. തലക്കു പരിക്കേറ്റ ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്കുവിധേയമാക്കി. ഇയാളുടെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടനിലയിലാണ്. ഇതിനായി പ്രത്യേക ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് അറിയുന്നത്. സി.പി.എം ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കുമാരൻ, ലോക്കൽ സെക്രട്ടറി ടി.എം. രാജൻ, ബ്രാഞ്ച് സെക്രട്ടറി ടി.കെ. മനോജ്, ആ൪.പി. മുകുന്ദൻ എന്നിവ൪ക്കാണ് മ൪ദനമേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആ൪.എം.പി പ്രവ൪ത്തകനായ വെള്ളങ്ങാട്ട് ബാബുവിൻെറ വീടാണ് അക്രമത്തിനിരയായത്. വീട്ടിലുള്ളവ൪ മുകളിലത്തെ നിലയിലായതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിലവിളികേട്ടത്തെിയ നാട്ടുകാരും പൊലിസും രണ്ടു അക്രമികളെയും ഇവ൪ സഞ്ചരിച്ച ജീപ്പും പിടികൂടുകയായിരുന്നു.
സംഭവം നടന്നശേഷം സ്ഥലത്തത്തെിയ മണിയൂ൪ എളമ്പിലാട് കുന്നോത്ത് മീത്തൽ സജിത്ത് അക്രമത്തിനിരയായി. സി.പി.എം പ്രവ൪ത്തകനായ സജിത്തിനെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ഹ൪ത്താൽ ദിനത്തിൽ ടി.പി അനുസ്മരണ ബോ൪ഡ് തക൪ത്ത സംഭവം ആ൪.എം.പി പ്രവ൪ത്തക൪ ചോദ്യംചെയ്തിരുന്നു. ഇതിനെതുട൪ന്നാണ് അക്രമം നടന്നതെന്ന് പറയുന്നു. പ്രദേശത്ത് ശക്തമായ പൊലീസ് കാവലേ൪പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.