മാലിന്യം: എട്ടേനാല്‍ ടൗണ്‍ നാറുന്നു

വെള്ളമുണ്ട: മഴക്കാല ശുചീകരണത്തിനായി വൻതുക ചെലവഴിക്കുമ്പോഴും എട്ടേനാൽ ടൗൺ ചീഞ്ഞുനാറുന്നു. വെള്ളമുണ്ട പഞ്ചായത്ത് കെട്ടിടത്തിനരികിൽ മൊതക്കര റോഡിൽ ഓട്ടോ സ്റ്റാൻഡിൽ കുന്നുകൂടിയ മാലിന്യമാണ് പക൪ച്ചവ്യാധി ഭീഷണിയുയ൪ത്തുന്നത്. കടകളിൽ നിന്നുള്ളവയും മത്സ്യ-മാംസ മാലിന്യവും തള്ളുന്നുണ്ട്. ടൗണിലെ പള്ളിയുടെ കിണറിനും ഹോട്ടലുകളിലേക്ക് വെള്ളമെടുക്കുന്ന കിണറിനും അരികിലാണ് ഇത്. മാസങ്ങളായി മാലിന്യം നീക്കം ചെയ്യുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.