സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി: തീരുമാനം പുനരാലോചിക്കും

പാലക്കാട്: മലപ്പുറം ജില്ലയിലെ 35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിപി.കെ അബ്ദു൪റബ്ബ്. സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതാണെന്നും എന്നാൽ വിവാദമായ പശ്ചാത്തലത്തിൽ ഇക്കാര്യം യു.ഡി.എഫിൽ ച൪ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  പ്രസ്തുത സ്കൂളുകൾ സ൪ക്കാ൪ ഏറ്റെടുക്കണമെന്ന കെ മുരളീധരൻെറ പ്രസ്താവനയെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നാൽ , 35 സ്കൂളുകളിൽ രണ്ടെണ്ണം വ്യാജമാണന്ന വാദം അദ്ദേഹം നിഷേധിച്ചു. നേരത്തെ 43 സ്കൂളുകളുടെ കണക്കായിരുന്നു ഉണ്ടായിരുന്നതെന്നും അക്കൂട്ടത്തിലാണ് രണ്ട് വ്യാജ സ്കൂളുകൾ ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട്ട് അട്ടപ്പാടി സ൪ക്കാ൪ കോളജ് ഉൽഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.