കോടതിയെ സി.പി.എം തടസ്സപ്പെടുത്തിയെന്ന വിവരം പന്ന്യന് എവിടെനിന്ന് ലഭിച്ചു -പിണറായി

കാസ൪കോട്: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് വടകരയിലെ കോടതി നടപടികൾ സി.പി.എം തടസ്സപ്പെടുത്തിയെന്ന വിവരം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന് എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടു. കുറ്റിക്കോലിൽ സി.പി.എം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നടപടിയെ തടസ്സപ്പെടുത്തുന്നത് സി.പി.എം രീതിയല്ല. പന്ന്യൻ രവീന്ദ്രനെപ്പോലെ ഉത്തരവാദപ്പെട്ട നേതാവ് ആരെങ്കിലും പറയുന്നത് കേട്ട് പറയരുത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. ഇതൊന്നും ഇടതുമുന്നണി ബന്ധത്തെ ബാധിക്കില്ല. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പലപ്പോഴും സി.പി.ഐ തങ്ങളെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും ഇതൊന്നും പെരുപ്പിച്ചുകാണിക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു.

ചന്ദ്രശേഖരൻ സൽസ്വഭാവിയായിരുന്നില്ല

കാസ൪കോട്: ടി.പി. ചന്ദ്രശേഖരൻ മാധ്യമങ്ങൾ പറയുന്നതുപോലെ സൽസ്വഭാവിയൊന്നുമായിരുന്നില്ല. അദ്ദേഹം സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമായിരുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഏറാമല പഞ്ചായത്തിൻെറ വളം വിതരണം ചെയ്യുന്ന ചുമതല ചന്ദ്രശേഖരനായിരുന്നു. എന്നാൽ, ചന്ദ്രശേഖരൻ വിതരണം ചെയ്ത വളത്തിൽ പൂഴിയാണുണ്ടായിരുന്നതെന്ന് പരാതി ലഭിച്ചു. സ്വാഭാവികമായി പാ൪ട്ടി പരിശോധിച്ചു. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. നടപടിക്കുശേഷം അദ്ദേഹത്തെ ലോക്കൽ കമ്മിറ്റിയിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.