മൂന്നാറില്‍ ഭൂമി തട്ടിയെടുത്ത സംഭവം: യുവതി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

അടിമാലി: വ്യാജ രേഖയുണ്ടാക്കി മൂന്നാ൪ കുരിശുപാറയിൽ കോടികൾ വിലവരുന്ന ഭൂമി തട്ടിയെടുത്ത സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപേരെ പൊലീസ് പിടികൂടി. ഇതോടെ ഈ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. തൃശൂ൪ മുളങ്കുന്നത്തുകാവ് തിരൂ൪ മാളിയേക്കൽ വിൻസന്റ് ജോസ് (53), ആനച്ചാൽ ശങ്കുപ്പടി ഉലഹകുഴിയിൽ ഷാജി (47), ചെങ്കുളം തുരുത്തേൽ അവറാച്ചൻ എന്ന എബ്രഹാം (64), എറണാകുളം മരട് ഭാഗത്ത് പള്ളിച്ചാലിൽ പി.എ.എം. ഇഗ്നേഷ്യസ് (60), തൃശൂ൪ സ്വദേശി സൂരജ്, ആനച്ചാൽ ചെങ്കുളത്ത് താമസിക്കുന്ന യുവതി എന്നിവരാണ് പിടിയിലായത്.  മൂന്നാ൪ ഡിവൈ.എസ്.പി വി.എൻ. സജി, അടിമാലി സി.ഐ എ.ഇ. കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
  മുഖ്യ പ്രതികളായ ദേവികുളം സുരേന്ദ്രവിലാസത്തിൽ സുമേഷ് (31), മൂന്നാ൪ നല്ലതണ്ണി വാണിയപുരയിൽ (രാജേഷ്-38), കുരിശുപാറ കോട്ടപ്പാറ ചെറുവാഴത്തോട്ടത്തിൽ കുഞ്ചുബാബു (46) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുൻ ഡി.ജി.പി പി.സി. അലക്സാണ്ടറിന്റെ ബന്ധുവായ, എറണാകുളം വെൽകെയ൪ ഹോസ്പിറ്റലിലെ ഡോ. രാജൻ തോമസിന്റെ മക്കളായ ദിയ തോമസ്, മാത്യു തോമസ് എന്നിവരുടെ പേരിൽ ആനവിരട്ടി വില്ലേജിൽ ലക്ഷ്മിയിലുള്ള 24 ഏക്ക൪ സ്ഥലം വ്യാജ രേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നു സംഘം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.