മലപ്പുറം: പ്രവാസികളോടുള്ള അവഗണനക്കെതിരെ പി.ഡി.പി ജില്ലാ കമ്മിറ്റി മലപ്പുറം എയ൪ ഇന്ത്യാ ഓഫിസിലേക്ക് നടത്തിയ മാ൪ച്ച് സംസ്ഥാന ജനറൽ സെക്രട്ടറി നിസാ൪ മത്തേ൪ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. ഷംസുദ്ദീൻ, യൂസഫ് പാന്ത്ര, ബാപ്പു പുത്തനത്താണി, വേലായുധൻ വെന്നിയൂ൪, നാസ൪ വെള്ളുവങ്ങാട്, അസീസ് വെളിയംകോട്, സുൽഫിക്ക൪ അലി, സറഫുദ്ദീൻ പെരുവള്ളു൪, ഹബീബുറഹ്മാൻ, ശശി പൂവൻചിറ, ബീരാൻ മങ്കട എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജാഫറലി ദാരിമി സ്വാഗതവും ട്രഷറ൪ ഗഫൂ൪ വാവൂ൪ നന്ദിയും പറഞ്ഞു.
മലപ്പുറം: പൈലറ്റുമാരുടെ സമരം കാരണം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാ൪ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രവാസി റിട്ടേണീസ് കോൺഗ്രസ് ജൂലൈ രണ്ടിന് രാവിലെ പത്തിന് മലപ്പുറം എയ൪ ഇന്ത്യാ ആസ്ഥാനത്തേക്ക് മാ൪ച്ച് നടത്തുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡൻറ് കുഞ്ഞാൻ ഹാജി, വൈസ് പ്രസിഡൻറ് എ.കെ. യൂസഫ് ഹാജി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.