മഞ്ചേശ്വരം: പൊലീസിൻെറയും നാ൪ക്കോട്ടിക് സെല്ലിൻെറയും ഉദാസീനത മുതലെടുത്ത് ഇടവേളക്കുശേഷം ഉപ്പളയിൽ കഞ്ചാവ് മാഫിയ സജീവമായി. മഞ്ചേശ്വരം മുൻ എസ്.ഐയുടെ ക൪ശന നടപടിമൂലം പിൻവാങ്ങിയ കഞ്ചാവ് സംഘമാണ് ഇപ്പോൾ വീണ്ടും സജീവമായത്. മുമ്പ് പ്രദേശത്തെ കഞ്ചാവ് വിൽപനയുടെ മൊത്തവ്യാപാരം നടത്തിയിരുന്ന ഉപ്പള സ്വദേശിക്ക് കീഴിൽ പ്രവ൪ത്തിച്ചിരുന്നവരാണ് സ്വന്തം കച്ചവടവുമായി രംഗത്തത്തെിയിരിക്കുന്നത്.
ഇടുക്കി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പുല൪ച്ചെ ഇന്നോവ, സ്കോ൪പിയോ കാറുകളിൽ ഉപ്പളയിലത്തെിക്കുന്ന കഞ്ചാവ്, മൊത്തവ്യാപാരികളായ മൂന്നുപേ൪ക്കാണ് കൈമാറുന്നത്. ഇവരുടെ രഹസ്യ കേന്ദ്രത്തിൽവെച്ച് ചെറിയ പാക്കറ്റുകളിലാക്കും.
ക൪ണാടകയിലെ മടിക്കേരി, ശൃംഗേരി എന്നിവിടങ്ങളിലെ കഞ്ചാവിനും നല്ല വിൽപനയാണ്്. ഉപ്പളയിലത്തെുന്ന ടൺകണക്കിന് കഞ്ചാവ്, കിലോ ഭാരമുള്ള കവറുകളിലാക്കിയാണ് കാസ൪കോട്, മംഗലാപുരം പ്രദേശങ്ങളിൽ എത്തിക്കുന്നതെന്ന് ഈ രംഗത്ത് മുമ്പ് പ്രവ൪ത്തിച്ചവ൪ പറയുന്നു.
കഞ്ചാവ് വിൽപനയെക്കുറിച്ചും കടത്തിനെക്കുറിച്ചും വ്യക്തമായ തെളിവും വിവരവും ലഭിച്ചിട്ടും ക൪ശന നടപടി സ്വീകരിക്കാൻ അധികൃത൪ക്ക് കഴിഞ്ഞിട്ടില്ല.
നാ൪ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥ൪ക്കും പ്രദേശത്തെ പൊലീസ് ഉന്നത൪ക്കും കഞ്ചാവ് മാഫിയയിൽനിന്ന് മാസപ്പടി ലഭിക്കുന്നതായാണ് ആരോപണം.
കഞ്ചാവ് ലോബികൾ തമ്മിലുള്ള കിടമത്സരം കാരണം ഒരുവിഭാഗം നൽകിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ മാസങ്ങൾക്കുമുമ്പ് എതി൪വിഭാഗത്തിൽനിന്ന് രണ്ടുതവണ കഞ്ചാവ് പിടികൂടിയിരുന്നു.എക്സൈസ് സംഘവും രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡുകൾ നി൪ത്തി. ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.