എടവണ്ണപ്പാറയില്‍ മദ്യപാനികളും വില്‍പനക്കാരും തമ്മില്‍ കൂട്ടത്തല്ല്

എടവണ്ണപ്പാറ: മദ്യ വിൽപനയെ ചൊല്ലി മദ്യപൻമാരും വിൽപനക്കാരും തമ്മിലുണ്ടായ വാക്കേറ്റം പൊരിഞ്ഞ അടിയിൽ കലാശിച്ചു. എടവണ്ണപ്പാറ ടൗണിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
വിവരമറിഞ്ഞ് വാഴക്കാട് പൊലീസ് സ്ഥലത്തത്തെിയപ്പോഴേക്കും ഇരു വിഭാഗവും ഓടി മറഞ്ഞു.
കുറ്റിപ്പുറം മദ്യ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ എടവണ്ണപ്പാറയിൽ ഉണ്ടായിരുന്ന കള്ളുഷാപ്പിനെതിരെ പരിസരവാസികൾ രംഗത്ത് വരികയും അടിച്ചുതക൪ക്കുകയും ചെയ്തിരുന്നു. എടവണ്ണപ്പാറയിലും പരിസര പ്രദേശങ്ങളിലും മദ്യ മാഫിയയുടെ വിളയാട്ടമാണ്. മദ്യ വിൽപന രാപകലന്യേ തകൃതിയാണ്.
ബസ്സ്റ്റാൻഡ് പരിസരത്തെ ബൈപാസ് റോഡ്, ചാലിയപ്രം സ്കൂൾ പരിസരം, കൊണ്ടോട്ടി റോഡിൽ കലുങ്കിൻെറ ഇരുവശം എന്നിവ അനധികൃത മദ്യവിൽപനയുടെ കേന്ദ്രങ്ങളാണ്.
എടവണ്ണപ്പാറ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാണ്.
പൊലീസ് മേധാവികളെ നിരന്തര വിവരമറിയിച്ചിട്ടും കടുത്ത നിസ്സംഗത കാണിക്കുകയാണെന്ന് ബ്ളോക്ക് പഞ്ചായത്തംഗം കുഴിമുള്ളിയിൽ ഗോപാലൻ പറഞ്ഞു.
ചാലിയപ്രം യു.പി സ്കൂളിൻെറ മൂത്രപ്പുരയും പരിസരവും വൃത്തികേടാക്കുന്നതും ഉപകരണങ്ങൾ കേടുവരുത്തുന്നതും വ൪ധിക്കുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.