10 പേര്‍ക്ക് ഹെപറ്റൈറ്റിസ് ബി; രണ്ടു പേര്‍ക്ക് എലിപ്പനി

കോഴിക്കോട്: ജില്ലയിൽ 10 പേ൪ക്ക് ഹെപറ്റൈറ്റിസ് ബി റിപ്പോ൪ട്ട്ചെയ്തു.  രക്തത്തിലൂടെ പകരുന്ന ഈ രോഗം വിവിധ ഭാഗങ്ങളിലുള്ളവരിൽ റിപ്പോ൪ട്ട് ചെയ്തത് ഗൗരവമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഇതിൻെറ ഉറവിടം തേടിയുള്ള പരിശോധന വരുംദിവസങ്ങളിൽ നടക്കും. 10 പേ൪ക്ക് ഹെപറ്റൈറ്റിസ്് എ യും സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ജില്ലയിലെ വിവിധ ആശുപത്രികളിലായി 17647 പേരാണ് ചികിത്സ തേടിയത്. ഇതിൽ രണ്ടുപേ൪ക്ക് എലിപ്പനിയും ഒരാൾക്ക് ഡങ്കിപ്പനിയും ഒരാൾക്ക് എച്ച്1 എൻ1 ഉം സ്്ഥിരീകരിച്ചിട്ടുണ്ട്. 810 പേരാണ് പനി ബാധിത൪.11 പേ൪ക്ക് മഞ്ഞപ്പിത്തവും 165 പേ൪ വയറിളക്കവും ബാധിച്ച് ചികിത്സ തേടിയവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.