ഓണറേറിയം ലഭിക്കുന്നില്ല; ആശാ വര്‍ക്കര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

പുൽപള്ളി: സ൪ക്കാ൪ പ്രഖ്യാപിച്ച തുച്ഛമായ ഓണറേറിയം പോലും ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭ മാ൪ഗങ്ങൾ സ്വീകരിക്കാൻ ആശാവ൪ക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പുൽപള്ളി ഏരിയ കൺവെൻഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ജൂലൈ രണ്ടിന് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാ൪ച്ചും ധ൪ണയും നടത്തും.
ആശാ വ൪ക്ക൪മാ൪ക്ക് പ്രതിമാസം 600 രൂപ വീതം ഓണറേറിയം നൽകാമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 2011 ഏപ്രിൽ മുതൽ ഓണറേറിയം നൽകുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2011 ഏപ്രിൽ മുതൽ ഓണറേറിയം കുടിശ്ശികയാണ്. ഈ തുക ഉടൻ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം.
കൺവെൻഷൻ സി.ഐ.ടി.യു പുൽപള്ളി ഏരിയാ സെക്രട്ടറി ഇ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോമള രമേശ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡൻറ് പി.എസ്. ജനാ൪ദനൻ, എം.കെ. വിലാസിനി, അന്നക്കുട്ടി മോഹനൻ എന്നിവ൪ സംസാരിച്ചു. ഭാരവാഹികൾ: കോമള രമേശ് (പ്രസി.), സുമ രാജീവ് (വൈ. പ്രസി.), അന്നക്കുട്ടി മോഹനൻ (സെക്ര.), ഫിലോമിന ജോൺ (ജോ. സെക്ര.), മേരി തോമസ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.