പന്തിപ്പൊയിലിലും താന്തിയോടും കൈയേറ്റം ഒഴിപ്പിച്ചു

മാനന്തവാടി: കൽപറ്റ റെയ്ഞ്ചിന് കീഴിലെ പന്തിപ്പൊയിൽ, താന്തിയോട് എന്നിവിടങ്ങളിലെ എ.കെ.എസിൻെറ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. 146 ആദിവാസികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കുടിലുകൾ പൊളിച്ചുനീക്കി. പന്തിപ്പൊയിലിൽനിന്ന് 91 പുരുഷന്മാരെയും 20 സ്ത്രീകളെയും, താന്തിയോട് 33 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. സൗത് വയനാട് ഡി.എഫ്.ഒ പി. ധനേഷ്കുമാ൪, കൽപറ്റ റെയ്ഞ്ച് ഓഫിസ൪ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ വെള്ളിയാഴ്ച രാവിലെയായിരുന്നു നടപടി. വൈകുന്നേരത്തോടെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. 98 പേരെ കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.