തോടിന് പാലമില്ല; വഴിയടഞ്ഞ് വഞ്ഞോട്വയല്‍

വെള്ളമുണ്ട: വഞ്ഞോട് വളവിലെ വയലിലെ തോടിൽ പാലമില്ലാത്ത് ദുരിതമാകുന്നു. രണ്ട് ആദിവാസി കോളനിയിലേക്കും പ്രദേശത്തെ നിരവധി വീടുകളിലേക്കുമുള്ള റോഡിന് നടുവിലൂടെയാണ് തോട്.
വേനൽക്കാലത്ത് തോട്ടിലിറങ്ങിയാണ് നടത്തം. മഴക്കാലത്ത് വൻതോതിൽ വെള്ളം പൊങ്ങുന്നതിനാൽ ഇറങ്ങിക്കടക്കാൻ കഴിയില്ല.
മരപ്പാലം നി൪മിക്കാൻ കഴിയുന്നില്ല. കിലോ മീറ്ററുകൾ ചുറ്റി മറ്റൊരു വഴിക്കാണ് മഴക്കാലത്ത് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.
മന്ത്രി പി.കെ. ജയലക്ഷ്മിക്കടക്കം പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.