കൊച്ചി: നഗരത്തിൽ വീണ്ടും ഓട്ടോ ഡ്രൈവറുടെ അതിക്രമം. ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ഓട്ടോ ഡ്രൈവ൪ ഇത് ചോദ്യം ചെയ്ത യാത്രക്കാരിലൊരാളെ കൈയേറ്റം ചെയ്തു. പരിക്കേറ്റ ബൈക്ക് യാത്രക്കാ൪ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം രവിപുരം ഷിപ്പ്യാ൪ഡ് ഗേറ്റിന് സമീപമാണ് ബൈക്ക് യാത്രികരായ ഫിറോസ്, ഷമീ൪ എന്നിവരെ ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. സൈഡ് നൽകാൻ വൈകിയതായിരുന്നു പ്രകോപന കാരണം. ബൈക്കിന് പിറകിൽ ഇടിച്ചതിനത്തെുട൪ന്ന് യുവാക്കൾ റോഡിൽ തെറിച്ചുവീണു.
നി൪ത്താതെ പോയ ഓട്ടോയെ പിന്തുട൪ന്ന ഫിറോസിനെ തേവര ജങ്ഷനിൽ ഓട്ടോ വീണ്ടും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തറയിൽ വീണ ഫിറോസിനെ ഓട്ടോ ഡ്രൈവ൪ മത്തായി ഇടിക്കട്ട ഉപയോഗിച്ച് മുഖത്തിടിക്കുകയും മ൪ദിക്കുകയും ചെയ്തു. അവശനായി നിലത്ത് കിടന്ന ഫിറോസിനെ നാട്ടുകാ൪ ചേ൪ന്നാണ് രക്ഷപ്പെടുത്തിയത്. കലൂ൪ സ്വദേശിയായ മത്തായിയെയും കെ.എൽ. ഏഴ് ബി.യു 1611 നമ്പ൪ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ ഓട്ടോ ഡ്രൈവ൪മാരുടെ അതിക്രമങ്ങളെപ്പറ്റി വ്യാപക പരാതി ഉയ൪ന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസങ്ങളിലും സമാന സംഭവങ്ങൾ നഗരത്തിൽ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.