വ്യാജ സിലിണ്ടര്‍ കണ്ടത്തൊന്‍ പ്രത്യേക സ്ക്വാഡ്

കാക്കനാട്: കാലാവധി കഴിഞ്ഞ പാചക വാതക സിലിണ്ടറുൾപ്പെടെ വ്യാജ സിലിണ്ടറുകൾ കണ്ടത്തൊൻ ജില്ലാ സപൈ്ള ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. താലൂക്ക് സ്പൈ്ള ഓഫിസ൪, റേഷനിങ് ഇൻസ്പെക്ട൪ എന്നിവരടങ്ങുന്നതാണ് സ്ക്വാഡ്.  കണയന്നൂ൪, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂ൪, ആലുവ, കോതമംഗലം എന്നീ താലൂക്ക്  സപൈ്ള ഓഫിസ൪മാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ നഗരത്തിലും പരിസരത്തും സിലിണ്ടറുകൾ പരിശോധിച്ചു. ലോറികളിൽ കൊണ്ടുവരുന്ന പാചകവാതക സിലിണ്ടറുകളാണ്  സംഘം വ്യാഴാഴ്ച പരിശോധിച്ചത്. പല ലോറികളിലും തീയതി കഴിഞ്ഞ സിലിണ്ടറുകൾ കണ്ടത്തെിയതായാണ് സൂചന.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും കാലാവധി കഴിഞ്ഞ പാചക വാതക സിലിണ്ടറുകൾ ലഭിച്ചു. കാലാവധി കഴിഞ്ഞവ  റീ ഫിൽ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാ സപൈ്ള ഓഫിസ൪ ഇന്ത്യൻ ഓയിൽ കമ്പനിക്ക് കത്തു നൽകിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകൾ ലഭിച്ചാൽ അക്കാര്യം ഉടൻ ബന്ധപ്പെട്ട താലൂക്ക് സപൈ്ള ഓഫിസിലും എൽ.പി.ജി വിതരണ ഏജൻസിയിലും അറിയിക്കണമെന്ന് ജില്ലാ സപൈ്ള ഓഫിസ൪ നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.