അബൂ ജിന്‍ഡാല്‍: ഡി.എന്‍.എ പരിശോധന നടത്തിയെന്ന പൊലീസിന്‍െറ വാദം കള്ളം

മുംബൈ: അബൂ ജിൻഡാൽ എന്ന സയ്യിദ് സബീഉദ്ദീൻ അൻസാരിയെ പിടികൂടിയതുമായി ബന്ധപ്പെട്ട ദൽഹി പൊലീസിൻെറ അവകാശവാദത്തെ ഖണ്ഡിച്ച് അൻസാരിയുടെ മാതാവിൻെറ വെളിപ്പെടുത്തൽ. ഡി.എൻ.എ പരിശോധനക്കു ശേഷമാണ് അൻസാരിയെ സൗദി അറേബ്യൻ അധികൃത൪ ഇന്ത്യയിലേക്ക് കയറ്റിവിട്ടതെന്ന വാദത്തെയാണ് മാതാവ് റിഹാനാ ബീഗം ഖണ്ഡിച്ചത്. ഡി.എൻ.എ പരിശോധനക്ക് തന്നെയോ ഭ൪ത്താവ് സാഖിയുദ്ദീനെയോ വിധേയമാക്കിയിട്ടില്ലെന്ന് മറാത്ത്വാഡയിലെ ബീഡിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ അവ൪ അവകാശപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനിലിരുന്ന് നി൪ദേശങ്ങൾ നൽകിയ അബൂ ജിൻഡാൽ സൗദി അറേബ്യയിലുണ്ടെന്ന് വിവരം ലഭിച്ചെന്നും അത് സാബിയുദ്ദീൻ അൻസാരിയാണെന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കി എന്നുമാണ് പൊലീസ് അവകാശപ്പെട്ടത്. ഇതിനായി ബന്ധുക്കളിൽനിന്ന് രക്തം, ഉമിനീര് തുടങ്ങി സാമ്പിളുകൾ ശേഖരിക്കണം. എന്നാൽ, കഴിഞ്ഞ ആറു വ൪ഷത്തിനിടെ അത്തരം സാമ്പിളുകൾ തങ്ങളിൽനിന്ന് ശേഖരിച്ചിട്ടില്ലെന്ന് റിഹാന ബീഗം വ്യക്തമാക്കി. സി.ഐ.എയുടെ സഹായത്തോടെ ദമ്മാമിൽവെച്ച് കഴിഞ്ഞ മാസമാണ് സബീയുദ്ദീൻ അൻസാരിയെ സൗദി ഇൻറലിജൻസ് ഉദ്യോഗസ്ഥ൪ പിടികൂടിയത്. സി.ഐ.എ ഏജൻറുകൾ അൻസാരിയെ പിന്തുടരുകയായിരുന്നു.
പാകിസ്താൻ പൗരനായ റഹ്മത്ത് അലിഖാൻ എന്ന പേരിൽ വ്യാജ പാസ്പോ൪ട്ടിലായിരുന്നു അൻസാരി സൗദിയിൽ കഴിഞ്ഞത്. ഇടക്ക് ശ്രീലങ്കയിലും പോയതായി പറയപ്പെടുന്നു.
അതേസമയം, 26/11 ഭീകരാക്രമണ കേസിൽ മുംബൈയിലെ പ്രത്യേക കോടതിയിൽ ക്രൈംബ്രാഞ്ച് സമ൪പ്പിച്ച കുറ്റപത്രത്തിൽ അൻസാരിയുടെ പേരില്ല. കേസിൽ പ്രോസിക്യൂഷൻ സമ൪പ്പിച്ച 35 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും അൻസാരിയില്ല. അൻസാരിക്കെതിരെ പ്രത്യേകം കുറ്റപത്രം സമ൪പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
അൻസാരി നിരപരാധിയാണെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും റിഹാനാ ബീഗം ആവശ്യപ്പെട്ടു. മകൻെറ പുതിയ ഫോട്ടോ കണ്ട റിഹാന ഇത് തൻെറ മകനാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞു. കഴിഞ്ഞ ആറു വ൪ഷമായി കാണാതായ മകനെ അന്വേഷിച്ചില്ലേ എന്ന മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിന് എവിടെയായിരുന്നു താൻ തിരയേണ്ടതെന്ന മറുചോദ്യമാണ് അവ൪ ഉന്നയിച്ചത്.

കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ   

 ന്യൂദൽഹി: മുംബൈ ആക്രമണത്തിൻെറ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സയ്യിദ് സബീഉദ്ദീൻ എന്ന അബൂ ജിൻഡാലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ ദൽഹി ഹൈകോടതിയിൽ ഹരജി നൽകി. ദൽഹിയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട കേസിൻെറ അന്വേഷണത്തിനാണ് അബൂ ജിൻഡാലിൻെറ കസ്റ്റഡി ആവശ്യപ്പെടുന്നത്.  ജൂലൈ അഞ്ചുവരെ ദൽഹി പൊലീസ് കസ്റ്റഡിയിൽ നൽകിയ അബൂ ജിൻഡാലിനെ വിട്ടുകിട്ടാൻ മുംബൈ പൊലിസ് ഹരജി നൽകിയിരുന്നു. എന്നാൽ, ദൽഹി ഹൈകോടതി ഇത് തള്ളി. ദൽഹി പൊലീസിൻെറ കസ്റ്റഡി കാലാവധി കഴിയുമ്പോൾ അബൂ ജിൻഡാലിനെ തങ്ങൾക്ക് കൈമാറണമെന്ന  മുംബൈ പൊലിസിൻെറ പുതിയ ഹരജിയും ദൽഹി ഹൈകോടതിയുടെ മുന്നിലുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.