ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച കറപ്പത്തോല്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി: ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ച കറപ്പത്തോൽ, കുളി൪മാവ് തോലുകളുടെ വൻശേഖരം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാരക്കാമലയിലെ തുരുത്തിയിൽ ബഷീ൪ (34) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ചാക്കിലാണ്  തോൽ സൂക്ഷിച്ചിരുന്നത്. പനമരം എസ്.ഐ കുര്യൻ ജോസഫിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുട൪ന്ന് വ്യാഴാഴ്ച പുല൪ച്ചെ ഒന്നോടെ നടത്തിയ പരിശോധനയിലാണ് കറപ്പത്തോൽ കണ്ടത്തെിയത്. മൂന്നര ടൺ കുളി൪മാവിൻ തോലും ഒന്നര ടൺ കറപ്പത്തോലുമാണ് പിടികൂടിയത്. 65 ചാക്ക് തോലാണുള്ളത്. വിപണിയിൽ ഒന്നര ലക്ഷത്തോളം വില മതിക്കും. പ്രതിയെയും തോലും വനംവകുപ്പിന് കൈമാറി. മാനന്തവാടി റെയ്ഞ്ചിലെ ഡെ. റെയ്ഞ്ച൪ രാമചന്ദ്രൻ, വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ൪ സുരേഷ്ബാബു, ഗാ൪ഡുമാരായ അനീഷ്, ശശിധരൻ നായ൪, കേളു, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത ബഷീറിനെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വനത്തിൽനിന്ന് ചത്തെിയതാണ് തോൽ എന്നാണ് വനംവകുപ്പിൻെറ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.