വിദ്യാര്‍ഥി സംഘര്‍ഷം; രണ്ടുപേര്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരി: എം.എസ്.എഫ്-എസ്.എഫ്.ഐ സംഘ൪ഷത്തിനിടെ മൂന്ന് എസ്.എഫ്.ഐ പ്രവ൪ത്തക൪ക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ട് എം.എസ്.എഫ് പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് കല്ലുവയൽ, സഹോദരൻ ഇല്യാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ പ്രവ൪ത്തകരായ ബേസിൽ (22), ഫെബിൻ (20), അക്ബ൪ (20) എന്നിവ൪ക്ക് ബുധനാഴ്ച രാത്രിയാണ് വെട്ടേറ്റത്. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസില൪ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാ൪ഥിയാണ് ബേസിൽ. എം.എസ്.എഫാണ് എതി൪ പക്ഷത്തുള്ളത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ നേരത്തേ അസ്വാരസ്യമുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ ചുവരെഴുത്തിന് മുകളിൽ എം.എസ്.എഫുകാ൪ എഴുതിയെന്നായിരുന്നു പരാതി. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ബുധനാഴ്ച രാത്രി കോളജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നി൪മാണവുമായി ബന്ധപ്പെട്ടാണ് വീണ്ടും സംഘ൪ഷമുണ്ടായത്. സുൽത്താൻ ബത്തേരി എസ്.ഐ എം.എ. സന്തോഷിൻെറ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.