കൽപറ്റ: വയനാട്ടിൽ കാപ്പി ഉൽപാദനത്തിൽ വ൪ധനവുണ്ടായതായും കടാശ്വാസ പദ്ധതി പ്രകാരം 34.23 കോടി രൂപ കേരളത്തിൽ വിതരണം ചെയ്തതായും കോഫി ബോ൪ഡ് വൈസ് ചെയ൪മാൻ പ്രഫ. കെ.പി. തോമസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 2010ലെ കാപ്പി കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്ത് 50,625 ഗുണഭോക്താക്കൾക്കായി 34,23,64,134 രൂപ നൽകി. ഇതിൽ നല്ളൊരു പങ്ക് വയനാടിന് ലഭിച്ചു. കാപ്പി ക൪ഷക൪ക്ക് യന്ത്രങ്ങൾ നൽകാൻ സംസ്ഥാനത്ത് 4.40 കോടി രൂപ സബ്സിഡി നൽകി. 3518 പേ൪ക്ക് ഇതിൻെറ ഗുണം കിട്ടി. കൃഷി വികസന സഹായ പദ്ധതി പ്രകാരം 1.46 കോടി രൂപ 1613 പേ൪ക്ക് നൽകി. തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 26,55,000 രൂപ നൽകി. കാപ്പി ക൪ഷകരുടെ മക്കളായ 1504 വിദ്യാ൪ഥികൾക്ക് ഗുണം ലഭിച്ചു. ഉപരിപഠനത്തിനുള്ള ധനസഹായം വ൪ധിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 2011-12 കാലയളവിൽ വയനാട്ടിൽ 68,350 മെട്രിക് ടൺ കാപ്പി ഉൽപാദിപ്പിച്ചെന്ന് വൈസ് ചെയ൪മാൻ പറഞ്ഞു. 2008ൽ 48,650 മെട്രിക് ടൺ, 2009ൽ 57,200 മെട്രിക് ടൺ, 2010ൽ 51,209 മെട്രിക് ടൺ, 2011ൽ 64,700 മെട്രിക് ടൺ എന്നിങ്ങനെ ആയിരുന്നു ഉൽപാദനം.
ഉണ്ടക്കാപ്പി കിലോക്ക് 75നും 80നും ഇടയിലും പരിപ്പിന് 130നും 140നും ഇടയിലും വില ലഭിക്കുന്നുണ്ട്. എന്നാൽ, ചെറുകിട ക൪ഷക൪ക്ക് ഇതിൻെറ ഗുണം പൂ൪ണമായി ലഭിക്കുന്നില്ല. 2002ന് മുമ്പുള്ള പത്തുലക്ഷം വരെയുള്ള കടങ്ങൾക്കാണ് 2010ലെ കാപ്പി കടാശ്വാസ പദ്ധതിയിൽ ആശ്വാസം ലഭിച്ചത്. 2002ന് ശേഷമുള്ള കടങ്ങൾക്കും ആശ്വാസം നൽകുന്നുണ്ട്. ബാങ്കുകളെ സമീപിച്ച് ഇതിനായി ക൪ഷക൪ അപേക്ഷ നൽകണം.
ഡെ. ഡയറക്ട൪ ആ൪.എം. വിജയകുമാ൪, സീനിയ൪ ലെയ്സൺ ഓഫിസ൪മാരായ എം. ഗോകുൽദാസ്, എൻ.എ. മല്ലികാ൪ജുനൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.