തിരുവല്ല നഗരസഭയില്‍ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ല

തിരുവല്ല: നഗരസഭക്ക് രണ്ട് പൊതുശ്മശാനങ്ങൾ ഉണ്ടായിട്ടും മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ ജനം  വലയുന്നു. രണ്ട് പൊതുശ്മശാനങ്ങളിൽ ഒരെണ്ണം പ്രവ൪ത്തനരഹിതവും മറ്റൊന്ന്  കൈയേറിയ നിലയിലുമാണ്.
നഗരസഭയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ഉണ്ടായിരുന്ന അരക്കോടി രൂപ ചെലവിട്ട് നി൪മിച്ച വൈദ്യുതി ശ്മശാനം പഴങ്കഥയായി. ഇതേക്കുറിച്ച്  പരാതി ഉയ൪ന്നതിനത്തെുട൪ന്ന് വിജിലൻസ് അന്വേഷണം നടന്നെങ്കിലും ഒരു നടപടിയും പിന്നീട്  ഉണ്ടായില്ല.ശ്മശാനം പ്രവ൪ത്തനരഹിതമായതോടെ കുഴിവെട്ടി സംസ്കരിച്ചെങ്കിലും മൃതദേഹം  മൂന്ന് ദിവസത്തിനുള്ളിൽ നായ മാന്തി പുറത്തെടുത്തത് പ്രദേശത്ത് സംഘ൪ഷം സൃഷ്ടിച്ചിരുന്നു. തിരുവല്ല കൊമ്പാടിയിൽ പട്ടികജാതി വിഭാഗക്കാ൪ക്കായി നഗരസഭയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും ഉണ്ടായിരുന്ന 40 സെൻേറാളം വരുന്ന പൊതുശ്മശാനം ഒരു സംഘടന കൈവശംവെച്ചിരിക്കുന്നതിനെതിരെയും  പ്രതിഷേധം വ്യാപകമാണ്. ഇനിയുള്ള പ്രതീക്ഷ വാതക ശ്മശാനത്തിലാണ്. 14 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വാതക ശ്മശാന നി൪മാണം പൂ൪ത്തിയായത്. നിലവിലെ വൈദ്യുതി ശ്മശാനത്തോട് ചേ൪ന്നാണ് പുതിയത് സ്ഥാപിച്ചത്.അരലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാ൪ക്കുന്ന നഗരസഭയിൽ അഞ്ച് സെൻറ് ഭൂമിയില്ലാത്ത നൂറു കണക്കിന് ഭവനങ്ങളാണുള്ളത്.വൈദ്യുതി ശ്മശാനത്തിൻെറ പേരിൽ ലക്ഷങ്ങൾ നഷ്ടപ്പെടുത്തി നഗരസഭക്ക് ബാധ്യത ഉണ്ടാക്കിയവ൪ക്കെതിരെ നടപടിയെടുക്കാത്തത് ജനങ്ങളിൽ പ്രതിഷേധം ഉയ൪ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.