പത്തനംതിട്ട: സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ജോസഫ് സാമുവലിന് ജില്ലയിൽ ഒന്നാം സ്ഥാനം. സംസ്ഥാന പട്ടികയിൽ എട്ടാം റാങ്കും ജോസഫിനാണ്്. കുളനട കൈപ്പള്ളിൽ വീട്ടിൽ ചങ്ങനാശേരി എസ്.ബി കോളജിൽ അസോസിയേറ്റ് പ്രഫസറായ ഡോ. ജോസ് ഡി. കൈപ്പള്ളിലിൻെറയും സൗത് ഇന്ത്യൻ ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാരി മേരി പി. സാമുവലിൻെറയും മകനാണ്. പ്ളസ്ടുവിന് സി.ബി.എസ്.ഇ ചെന്നൈ റീജ്യനിൽ ഒന്നാം റാങ്കോടെയാണ് ജോസഫ് സാമുവൽ വിജയിച്ചത്. അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്കും നേടിയിരുന്നു. മദ്രാസ് ഐ.ഐ.ടിയിൽ മെറ്റല൪ച്ചി ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്ങിന് പ്രവേശം ലഭിച്ചിട്ടുണ്ട്. ഗവേഷണ മേഖലയിൽ പ്രവ൪ത്തിക്കാനാണ് താൽപ്പര്യമെന്ന് ജോസഫ് സാമുവൽ ‘മാധ്യമ’ത്തോട് പറഞ്ഞു. അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് 72-ാം റാങ്ക് നേടിയിരുന്നു.
ജോസഫിൻെറ ജേഷ്ഠൻ ജോസഫ് ദാനിയേൽ ചെങ്ങന്നൂ൪ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നാലാം വ൪ഷ വിദ്യാ൪ഥിയാണ്.
ജില്ലയിൽ നിന്ന് 2553 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.