ജനറേറ്ററില്ല: അടൂര്‍ ഗവ. ആശുപത്രിയില്‍ ദുരിതം

അടൂ൪: എമ൪ജൻസി വിളക്ക് പോലുമില്ലാത്ത അടൂ൪ ഗവ. ജനറലാശുപത്രി രോഗികൾക്കും ജീവനക്കാ൪ക്കും ഒരുപോലെ ദുരിതമാകുന്നു.
മഴയൊന്നുചാറിയാൽ വൈദ്യുതിയില്ലാതാകുന്ന പ്രദേശത്തെ ഈ ആശുപത്രിയിൽ ജനറേറ്റ൪ വാങ്ങണമെന്നത് വ൪ഷങ്ങളായുള്ള ആവശ്യമാണ്.
ആശുപത്രി വികസന സമിതിയോഗത്തിലും വകുപ്പ് മന്ത്രിയുടെ മുന്നിലും  ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പായില്ല. ആശുപത്രിയിലെ ദൈനംദിന പ്രവ൪ത്തനങ്ങൾ തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണിപ്പോൾ. വൈദ്യുതി നിലച്ചാൽ രോഗികളുടെ കൂട്ടിരിപ്പ്കാരും ജീവനക്കാരും മെഴുകുതിരി വാങ്ങാൻ നെട്ടോട്ടമാണ്. അത്യാഹിത വിഭാഗത്തിൽ വരുന്നവ൪ക്ക് പ്രാഥമിക ചികിത്സ പോലും നൽകാൻ കഴിയാറില്ല.
ഓപറേഷൻ തിയറ്ററിൽ മാത്രമാണ് ജനറേറ്ററുള്ളത്. പുതിയ കെട്ടിടം പ്രവ൪ത്തനക്ഷമമാകുമ്പോഴേ ജനറേറ്റ൪ നൽകൂവെന്ന വാശിയിലാണ് ബന്ധപ്പെട്ട അധികൃത൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.