മണ്ണെണ്ണ സബ്സിഡി പദ്ധതി ആദ്യം കൊച്ചി താലൂക്കില്‍

കാക്കനാട്: റേഷൻ കടകളിൽനിന്ന് വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡി തുക ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ തിരിച്ചുനൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി താലൂക്കിൽ ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന ജില്ലാ സപൈ്ള ഓഫിസ൪മാരുടെ യോഗത്തിലാണ് തീരുമാനമെന്ന് ജില്ലാ സപൈ്ള ഓഫിസ൪ രാധാമണി പറഞ്ഞു.
ഇനിമുതൽ ഉപഭോക്താക്കൾ റേഷൻ മണ്ണെണ്ണ പൊതുവിപണിയിലെ നിരക്കിൽ റേഷൻ കടകളിൽനിന്ന് വാങ്ങണം. ഇതിൽ ഉപഭോക്താക്കൾ നൽകുന്ന കൂടിയ തുക സബ്സിഡിയായി സ൪ക്കാ൪ പിന്നീട് നൽകും. തുക ഉപഭോക്താവിൻെറ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. റേഷൻ മണ്ണെണ്ണയുടെ കരിഞ്ചന്തയും ദുരുപയോഗവും തടയാനാണ് പുതിയ രീതി അവലംബിച്ചത്.
ജൂലൈ ഒന്നു മുതൽ കൊച്ചി താലൂക്കിൽ പദ്ധതിക്ക് തുടക്കമാകും. ഇത് വിജയിച്ചാൽ സംസ്ഥാനത്ത് മൊത്തം വ്യാപിപ്പിക്കും. മണ്ണെണ്ണ വാങ്ങുന്ന എല്ലാ റേഷൻ കാ൪ഡുടമകൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാകണം. എ.പി.എൽ-ബി.പി.എൽ തുടങ്ങി എല്ലാ വിഭാഗക്കാ൪ക്കും ഇത്തരത്തിൽ സബ്സിഡി ലഭിക്കും.
സബ്സിഡി തുക ലഭിക്കാൻ നിലവിൽ ബാങ്ക് അക്കൗണ്ടുള്ളവരും പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരും ബാങ്ക് പാസ് ബുക്കിൻെറ ആദ്യ പേജിൻെറ പക൪പ്പും പൂരിപ്പിച്ച അപേക്ഷാഫോറവും ബന്ധപ്പെട്ട സപൈ്ള ഓഫിസുകളിൽ ഹാജരാക്കണം. നിലവിൽ മണ്ണെണ്ണയുടെ വില 14.50 രൂപയാണ്. ഇനിമുതൽ 50 രൂപ മുതൽ 55 രൂപ വരെ കടകളിൽ നൽകണം. റേഷൻ കടക്കാ൪ക്ക് മൊത്ത വിതരണ കേന്ദ്രത്തിൽനിന്ന് സബ്സിഡി ഒഴിവാക്കി യഥാ൪ഥ വിലയ്ക്കേ മണ്ണെണ്ണ നൽകൂ. ഈ വിലയ്ക്ക് കാ൪ഡുടമകൾക്ക് മണ്ണെണ്ണ നൽകണം. നിലവിലെ കമീഷൻ റേഷൻ കടക്കാ൪ക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.