‘ഉപാസന’ക്ക് ഉപഹാരമായി വിജയ് ശങ്കറിന്‍െറ ഒമ്പതാം റാങ്ക്

പറവൂ൪: വിജയ് ശങ്കറിൻെറ ഒമ്പതാം റാങ്ക് ‘ഉപാസന’ക്ക് ഉപഹാരമായി. സംസ്ഥാന എൻജിനീയറിങ് പ്രവേശപരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ മന്ദം നന്ദികുളങ്ങരയിൽ ‘ഉപാസന’യിൽ എ. അനിൽ-അനിത ദമ്പതികളുടെ മൂത്തമകനാണ് വിജയ് ശങ്ക൪. കഴിഞ്ഞവ൪ഷവും വിജയ് പരീക്ഷയെഴുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച റാങ്ക് ലഭിച്ചിരുന്നില്ല. തുട൪ന്നാണ് വീണ്ടും  എഴുതിയത്.
റാങ്ക് വാ൪ത്ത അറിഞ്ഞ് വീട്ടിലത്തെിയവ൪ക്കെല്ലാം മധുരം നൽകി ആഹ്ളാദം പങ്കിട്ടു. പറവൂ൪ എച്ച്.ഐ.സി.ബി.എസ്.സി സ്കൂളിൽ എസ്.എസ്.എൽ.സി എഴുതിയ വിജയ് ഗവ. ബോയ്സ് ഹയ൪ സെക്കൻഡറി സ്കൂളിൽനിന്നാണ്  പ്ളസ് ടു പാസായത്. എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ  വിജയ്ശങ്ക൪ നിരവധി ക്വിസ് മത്സരത്തിലും ജേതാവായിട്ടുണ്ട്. 2007 ൽ  ഗണിത-ശാസ്ത്രമേളയിൽ ശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. നാഷനൽ ടാലൻറ് ടെസ്റ്റിലും മികച്ച വിജയം നേടി. രാജസ്ഥാനിലെ ഡിറ്റ്സ് എൻജിനീയറിങ്  കോളജിൽ കമ്പ്യൂട്ട൪ സയൻസ് വിഷയത്തിലാണ് പഠനം നടത്താൻ ആഗ്രഹിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻെറ കീഴിൽ കളമശേരിയിൽ പ്രവ൪ത്തിക്കുന്ന കരിക്കുലം  ഡെവലപ്മെൻറ് സെൻററിലെ  ഉദ്യോഗസ്ഥനാണ് പിതാവ് അനിൽ. പ്ളസ് ടു വിദ്യാ൪ഥിനിയായ അപ൪ണയാണ് സഹോദരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.