കടലാക്രമണം തടയാന്‍ നടപടിയില്ല; ഞായറാഴ്ച സമര പ്രഖ്യാപനം

ചേ൪ത്തല: ആയിരം തൈഭാഗത്ത് കടലാക്രമണം നിമിത്തം നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് ജില്ലാ കടലോര, കടലോര മത്സ്യത്തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ഞായറാഴ്ച വൈകുന്നേരം നാലിന് സമര പ്രഖ്യാപനം നടത്തും. കടലാക്രമണത്തിൽ കഴിഞ്ഞ വ൪ഷം   നാശനഷ്ടം ഉണ്ടായപ്പോൾ ജലവിഭവമന്ത്രി സന്ദ൪ശിച്ച് 34 ലക്ഷം രൂപയുടെ താൽക്കാലിക നി൪മാണത്തിന്  ഉത്തരവിടുകയും  ആറ് മാസത്തിനുള്ളിൽ കടൽ ഭിത്തി നി൪മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവ നടപ്പാക്കാത്തതിനെ തുട൪ന്നാണ് ഇപ്പോൾ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സമരസമിതി ചെയ൪മാൻ പി.എസ്. ദിനാറിൻെറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.