ചന്തിരൂര്‍ പ്ളാന്‍റ് നിര്‍മാണം സെപ്റ്റംബറില്‍ തുടങ്ങും -കെ.സി. വേണുഗോപാല്‍

ആലപ്പുഴ: മലിനജല സംസ്കരണപ്ളാൻറിന് സെപ്റ്റംബറിൽ തറക്കല്ലിടണമെന്ന്  കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ. പ്ളാൻറ് നി൪മാണത്തിന് രൂപവത്കരിച്ച അക്സെപ്റ്റ് സൊസൈറ്റിയുടെ കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അരൂ൪, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, പഞ്ചായത്തുകളിലെ പീലിങ് ഷെഡുകളുടെയും ഫ്രീസിങ് പ്ളാൻറുകളുടെയും മലിനജലം സംസ്കരിക്കാനാണ് പൊതു പ്ളാൻറ്. സെപ്റ്റംബറിൽ മുഖ്യമന്ത്രിയെക്കൊണ്ട് തറക്കല്ലിടീക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. 10 ദിവസത്തിനകം കിറ്റ്കോയുമായി ധാരണാപത്രം ഒപ്പിടാൻ നടപടി സ്വീകരിക്കും. 15 ദിവസത്തിനകം കിറ്റ്കോ ടെൻഡ൪ നടപടികൾ എടുത്ത് 21 ദിവസത്തിനുള്ളിൽ അന്തിമതീരുമാനമെടുക്കുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.  12 കോടിയാണ് ചെലവു കണക്കാക്കുന്നത്. ഇതിൽ കേന്ദ്രസ൪ക്കാ൪ വിഹിതമായ ആറുകോടി ലഭിച്ചു. സംസ്ഥാന വിഹിതമായ ആറുകോടി ലഭ്യമാക്കും.
ട്രീറ്റ്മെൻറ് പ്ളാൻറ് പണിയുന്ന വസ്തുവിനു ചുറ്റുമതിൽ നി൪മിക്കാൻ അരൂ൪ ഗ്രാമപഞ്ചായത്തിനെ സൊസൈറ്റി ചുമതലപ്പെടുത്തി. ഇതിന് 16 ലക്ഷം രൂപ അനുവദിക്കും. മതിൽ കെട്ടുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കും.10 ദിവസത്തിനുള്ളിൽ ചുറ്റുമതിൽ നി൪മാണം പൂ൪ത്തീകരിക്കും. തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കും.
 പ്രോജക്റ്റ് തയാറാക്കി സ൪ക്കാറിന് സമ൪പ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണ  ബോ൪ഡ് മാ൪ഗനി൪ദേശം നൽകണം. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ.പി. തമ്പി, മലിനീകരണ നിയന്ത്രണ  ബോ൪ഡ്  ചെയ൪മാൻ കെ. സജീവൻ, ജില്ലാപഞ്ചായത്ത് അംഗം കെ. ഉമേശൻ, സെക്രട്ടറി ചന്ദ്രശേഖരൻ നായ൪, അരൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കണ്ണാടൻ, മലിനീകരണ നിയന്ത്രണ  ബോ൪ഡ് എക്സിക്യൂട്ടീവ് എൻവയൺമെൻൽ എൻജിനീയ൪ ജി. യശോധരൻ, കിറ്റ് കോ എൻജിനീയ൪ ശ്രീലത, എം.പി.ഇ.ഡി.എ  അസി.ഡയറക്ട൪ ഷാജി ജോ൪ജ് തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.