കൊച്ചി: വിലക്കയറ്റം പിടിച്ചുനി൪ത്താൻ സംസ്ഥാന സ൪ക്കാ൪ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഹൈബി ഈഡൻ എം.എൽ.എ. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞവിലയ്ക്ക് ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നിയോജകമണ്ഡലത്തിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ത്രിവേണി സ്റ്റോറുകൾ വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഴ്ചയിൽ ഒരു ദിവസം എല്ലാ പ്രധാന സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ എത്തുമെന്നും ഹൈബി പറഞ്ഞു.
ഡെപ്യൂട്ടി മേയ൪ ബി. ഭദ്ര അധ്യക്ഷത വഹിച്ചു. കൺസ്യൂമ൪ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ട൪ ജോൺ ഫെ൪ണാണ്ടസ്, കൗൺസില൪മാരായ ലിനോ ജേക്കബ്, സൗമിനി ജയിൻ, സുധാ ദിലീപ്കുമാ൪, ടി.ബാബുകുട്ടൻപിള്ള, പി.എസ്.രമേശൻ എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.