നിര്‍ദിഷ്ട ബസ്സ്റ്റാന്‍ഡിന് 12.5 കോടിയുടെ അടങ്കല്‍

കുന്നംകുളം: പണിപൂ൪ത്തീകരിക്കാതെ കിടക്കുന്ന നി൪ദിഷ്ട ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സിന് 12.5 കോടിയുടെ പുതുക്കിയ അടങ്കലിന് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. ബി.ഒ.ടി വ്യവസ്ഥയിൽ പണിയാനുള്ള പദ്ധതി വേണ്ടെന്നുവെച്ച് കഴിഞ്ഞ വ൪ഷം തയാറാക്കിയ 10 കോടിയുടെ അടങ്കലും അതിൻെറ 15 ശതമാനം വ൪ധനയോട് കൂടിയുള്ള ഷെഡ്യൂളും സാങ്കേതിക അനുമതിക്ക് സ൪ക്കാറിൽ സമ൪പ്പിക്കാനിരിക്കെ നി൪മാണ പ്രവ൪ത്തനങ്ങളിൽ സ൪ക്കാ൪ നിരക്കിലുണ്ടായ വ൪ധനവിനത്തെുട൪ന്നാണ് അടങ്കൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചത്.
എന്നാൽ, പുതുക്കിയ അടങ്കലിന് പ്രതിപക്ഷം അംഗീകാരം നൽകിയെങ്കിലും ബസ്സ്റ്റാൻഡ് നി൪മാണത്തിന് 12.5 കോടി രൂപ വായ്പയെടുക്കാനുള്ള ഭരണ നേതൃത്വത്തിൻെറ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പദപ്രയോഗങ്ങളെച്ചൊല്ലി ബഹളമയമായി.
അജണ്ടകൾ വായിച്ച് കൗൺസിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ശ്രമത്തെ പ്രതിപക്ഷത്തെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്മിത ജിന്നി ചോദ്യം ചെയ്തു. നടുത്തളത്തിലിറങ്ങി ചെയ൪മാൻെറ ഡയസിന് മുന്നിൽ വനിതാ അംഗം എത്തിയതോടെ ചെയ൪മാൻ ബെൽ മുഴക്കി കൗൺസിൽ പിരിച്ചുവിട്ടു.
കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിൽ നഗരസഭാ അധികാരികൾ അലംഭാവം കാണിക്കുകയാണെന്നും ചെയ൪മാൻ ആഴ്ചകളോളമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ളെന്നും സജിനി പ്രേമൻ കുറ്റപ്പെടുത്തി. ടാങ്ക് നി൪മിക്കാൻ നി൪മിതിയെ ഏൽപിച്ചതായും അതിനുള്ള അഡ്വാൻസ് തുക കൈമാറിയെന്നും സെക്രട്ടറി സാജു വ്യക്തമാക്കി. യോഗത്തിൽ ചെയ൪മാൻ ടി.എസ്. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സാറാമ്മ മാത്തപ്പൻ, കെ.വി. ഗീവ൪, സി.വി. ബേബി, അഡ്വ. സി.ബി. രാജീവ്, കെ.ബി. ഷിബു, അഡ്വ. കെ.എസ്. ബിനോയ്, എം.കെ. ജയ്സിങ്, ഗീത ശശി, എം.വി. ഉല്ലാസ്, സഫിയ മൊയ്തീൻ, വി.ജി. അനിൽ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് പ്രതിപക്ഷ അംഗങ്ങൾ ചെയ൪മാൻെറ ചേംബറിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി.
പ്രതിപക്ഷ നേതാവ് കെ.ബി. ഷിബു ഉദ്ഘാടനം ചെയ്തു. സ്മിത ജിന്നി, അഡ്വ. കെ.എസ്. ബിനോയ്, എസ്.ആ൪. അനിരുദ്ധൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.