പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കളയുടെ മേല്‍കൂര തകര്‍ന്നു

എരുമപ്പെട്ടി: ഗ്യാസ് അടുപ്പിൽ പാചകം ചെയ്യവേ പ്രഷ൪കുക്ക൪ പൊട്ടിത്തെറിച്ച് അടുക്കളയുടെ മേൽകൂര തക൪ന്നു.
 കുണ്ടന്നൂ൪ ചുങ്കം ഖാദി കേന്ദ്രത്തിന് സമീപം കരുവാൻ വീട്ടിൽ കല്യാണിയുടെ വീട്ടിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ പ്രഷ൪കുക്ക൪ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗ്യാസ് സ്റ്റൗ, അടുക്കളയുടെ മേൽക്കൂരയിലെ ഓടുകൾ, പട്ടിക എന്നിവ നശിച്ചു. വീട്ടിലുള്ളവ൪ മുറ്റത്ത് മറ്റ് ജോലികളിലായിരുന്നതിനാൽ ആളപായം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.