കാട്ടാന ഭീഷണിക്കെതിരെ ദ്രുതകര്‍മസേനയും വനപാലകരും രംഗത്ത്

അലനല്ലൂ൪: മഴ ആരംഭിച്ചതോടെ കാട്ടാന ആക്രമണത്തിൻെറ നിഴലിലാണ് മലയോര പ്രദേശങ്ങൾ. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പ്പറമ്പ്, ഉപ്പുകുളം, ഓലപ്പാറ, പൊൻപാറ തുടങ്ങിയ മലയോര കുടിയേറ്റ കാ൪ഷിക മേഖലകളിൽ ഒന്നര ആഴ്ചയായി കാട്ടാന അക്രമണം തുടങ്ങിയിട്ട്. കഴിഞ്ഞ വ൪ഷത്തെ അക്രമങ്ങളുടെ പാശ്ചാത്തലത്തിൽ സൈലൻറ് വാലിയോട് ചേ൪ന്ന വന മേഖലയിൽ സോളാ൪ വേലി സ്ഥാപിച്ചിരുന്നു. വേലി സംരക്ഷണ സമിതികൾക്ക് രൂപം നൽകിയതോടെ നാട്ടുകാ൪ ആശ്വാസത്തിലായിരുന്നു.
എന്നാൽ കൃത്യമായ സംരക്ഷണമില്ലാതെ വേലികൾ പലയിടത്തും കാട് മൂടി. കാട്ടാന പ്രതിരോധ പ്രവ൪ത്തനങ്ങളുടെ ഭാഗമായി ഉപ്പുകുളം മലയിലെ വനാതി൪ത്തികളിൽ വനപാലകരുടെ തീവ്ര യജ്ഞം കഴിഞ്ഞ ആഴ്ച തുടങ്ങിയിരുന്നു.  സോളാ൪വേലികളുടെ സമീപത്തെ കാട് വെട്ടി തെളിച്ചായിരുന്നു ആദ്യ യജ്ഞം.
കാട്ടാനശല്യം രൂക്ഷമായതോടെ ദ്രുതക൪മസേനയും രംഗത്തത്തെി. വേലിസംരക്ഷണ സമിതികൾ പുന$സംഘടിപ്പിച്ചു. അമ്പലപ്പാറയിൽ ചേ൪ന്ന  വേലി സംരക്ഷണ സമിതി യോഗത്തിൽ സൈലൻറ്വാലി റെയ്ഞ്ച൪ എം. ജോഷിൻ വിശദീകരണം നടത്തി. എൻ.എസ്.എസ് എസ്റ്റേറ്റ് മുതൽ തെയ്യെകുണ്ട് മുകൾ ഭാഗം വരെയുള്ള രണ്ടര കിലോമീറ്റ൪ ദൂരത്തെ വേലി സംരക്ഷിക്കാൻ പ്രദേശത്തെ ക൪ഷക൪ തീരുമാനിച്ചു.  വ൪ഷത്തിൽ മൂന്ന് തവണയായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അധ്യക്ഷത വഹിച്ച കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മ൪ അറിയിച്ചു.
വനം വകുപ്പ് ഓഫിസ൪ വാസുദേവൻ, ഒ. അബ്ദുസമദ്, ഒ. ബഷീ൪, വട്ടതൊടി മരക്കാ൪ എന്നിവരും  യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.