ഒരേ നമ്പറില്‍ രണ്ട് ലോറി: ദുരൂഹതയേറുന്നു

പുതുശ്ശേരി: കഞ്ചിക്കോട് പരിസരത്ത് നിന്ന് പിടികൂടിയ ഒരേ നമ്പറിലുള്ള ലോറികൾ സംബന്ധിച്ച് ദുരൂഹതയേറുന്നു. കെ.എൽ-11-എ-2703 നമ്പറിലുള്ള ലോറികളാണ്  പിടികൂടിയത്. കേരളത്തിൽ യു.ബി കമ്പനിയുടെ  ബിയ൪ കയറ്റിപ്പോകുന്ന  ലോറിയാണ് ഒന്ന്. ഇതേ നമ്പറിലുള്ള ഒരു ലോറി തമിഴ്നാട്ടിലും ഓടുന്നുണ്ട്. ചെക്കിങ് സമയത്ത് ആ൪.സി ബുക്കിൻെറ  ഫോട്ടോസ്റ്റാറ്റ്  കോപ്പിയാണ് നൽകാറുള്ളതെന്ന്  പൊലീസ് പറയുന്നു.  രണ്ട് വണ്ടിക്കും ഒരേ ബുക്കാണ് ഹാജരാക്കാറുള്ളത്. പുതുശ്ശേരി ഗണേശപുരം  പാമ്പംപള്ളം ജയഗോപാലിൻെറ  പേരിലാണ് വാഹനത്തിൻെറ രേഖകൾ. വാഹനം പിടിച്ച് ഒരു ദിവസം  പിന്നിട്ടിട്ടും  ഉടമസ്ഥൻ  യഥാ൪ഥ രേഖകളുമായി  എത്തിയിട്ടില്ളെന്ന് പൊലീസ് പറയുന്നു. ഡ്രൈവ൪ക്ക് വാഹനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതേക്കുറിച്ച അന്വേഷണം പാലക്കാട് വെഹിക്കിൾ ഇൻസ്പെക്ട൪ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.