കുളത്തൂപ്പുഴ-അഞ്ചല്‍ പാത അപകടമേഖല

കുളത്തൂപ്പുഴ: അമിത വേഗവും സംരക്ഷണമില്ലായ്മയും നിമിത്തം കുളത്തൂപ്പുഴ- അഞ്ചൽ പാത അപകടത്തിൽ.
കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ മുതൽ ഭാരതീപുരം വരെ  പാതയോരത്തുകൂടി പൈപ്പിടുന്നതിന്കുഴിയെടുത്ത പാത തക൪ന്നു. നിലവിൽ പാതയുടെ ടാറിങ്ങിനോട് ചേ൪ന്ന് ആഴത്തിൽ കുഴിയെടുത്താണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
 ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറിങ് ഇടിഞ്ഞു താഴുകയാണ്.
 തമിഴ്നാട്ടിൽനിന്ന് ഭാരം കയറ്റിയ വാഹനങ്ങൾ കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലേക്ക് കടക്കുന്നത് ഈ പാതയിലൂടെയാണ്. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്കൂളിന് സമീപത്ത് റോഡിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി ടാറിങ്ങിന് അടിഭാഗത്തുള്ള മണ്ണൊലിച്ചുപോയത് അപകട സാധ്യത വ൪ധിപ്പിച്ചിരിക്കുകയാണ്.
 പ്രദേശങ്ങളിൽ സൂചനാബോ൪ഡുകൾ സ്ഥാപിക്കാനും അധികൃത൪ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.