വാഹനമോഷ്ടാക്കള്‍ പിടിയില്‍

പൂച്ചാക്കൽ: വിവിധ ജില്ലകളിൽ വാഹനമോഷണം പതിവാക്കിയ മൂന്നംഗസംഘം പിടിയിൽ.  തൈക്കാട്ടുശേരി ക്ഷേത്രോത്സവത്തിനിടെ ബൈക്ക് മോഷ്ടിച്ച സംഘത്തെ പൂച്ചാക്കൽ പൊലീസ് കോടതിയിൽ നിന്ന് അന്വേഷണത്തിനായി വാങ്ങി. പാണാവള്ളി കുടിയിൽ വീട്ടിൽ പ്രവീൺരാജ് (26), പാണാവള്ളി കൊടുവാന്തറ വീട്ടിൽ ജോബിൻ (27), പാലക്കാട് മണ്ണാ൪ക്കാട് താലൂക്ക് കണ്ണാമല മാക്കനായിക്കര അമ്മംതുരുത്തിൽ സാജു (31) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ആലുവയിൽ വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയത്. പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. ഇവയിൽ മൂന്നംഗസംഘത്തിന് പങ്കുണ്ടോയെന്ന് അറിയാൻ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.