പൂച്ചാക്കൽ: എസ്.ഐയെ ആക്രമിച്ച ഗുണ്ടാസംഘത്തിലെ രണ്ടുപേ൪ കോടതിയിൽ കീഴടങ്ങി. തൈക്കാട്ടുശേരി മാക്കേകവലക്ക് സമീപം വടക്കേവെളി വീട്ടിൽ സുധീഷ് (32), സഹോദരൻ അനൂപ് (27) എന്നിവരാണ് വ്യാഴാഴ്ച ചേ൪ത്തല കോടതിയിൽ കീഴടങ്ങിയത്. രണ്ടുമാസം മുമ്പാണ് സംഭവം. മാക്കേകടവിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ജീപ്പിൽ കയറ്റുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഗുണ്ടാസംഘം ജീപ്പ് തടഞ്ഞ് എസ്.ഐ ബിജുവിനെ ആക്രമിച്ചശേഷം കസ്റ്റഡിയിലെടുത്തവരെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഗുണ്ടാസംഘത്തിലെ ഒരാളെ നേരത്തേ പിടികൂടിയിരുന്നു. സുധീഷിനെയും അനൂപിനെയും പിടികൂടാൻ പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും ഇവ൪ രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ കീഴടങ്ങിയ ഇരുവരെയും പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.