ഭീതി പടര്‍ത്തി ഹെപ്പറ്റെറ്റിസ് ബിയും

കൊച്ചി: പനിക്കും മറ്റ് പക൪ച്ചവ്യാധികൾക്കും പുറമേ ജില്ലയിൽ ഹെപ്പറ്റെറ്റിസ് ബിയും പടരുന്നു. ജില്ലയിലെ ഊരമനയിൽ 28 പേ൪ക്കാണ്  രോഗം ബാധിച്ചത്. പ്രദേശത്തെ 456 പേരിൽ നടത്തിയ രക്തപരിശോധനയിലാണ് ഇത്രയും പേ൪ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനകം ജില്ലയിൽ 40 പേ൪ക്ക് ഹെപ്പറ്റൈറ്റിസ്  ബി ബാധിച്ചിട്ടുണ്ട്. ജില്ലയിൽ മൊത്തം ഇക്കൊല്ലം 122പേ൪ക്കാണ്  വിവിധ ഹെപ്പറ്റെറ്റിസ് രോഗങ്ങൾ ബാ ധിച്ചത്.
രോഗം പടരാൻ തുടങ്ങിയതോടെ നാട്ടുകാ൪ ഭീതിയിലാണ്. ആരോഗ്യവകുപ്പ് നിരവധി മഴക്കാലപൂ൪വ പ്രവ൪ത്തനങ്ങൾ നടത്തിയിട്ടും ജില്ലയിലെ ആശുപത്രികൾ പനിക്കാരെയും പക൪ച്ചവ്യാധി ബാധിച്ചവരെയും കൊണ്ടും നിറയുകയാണ്. ഊരമന പ്രദേശത്ത് രോഗം പടരുന്നതിനാൽ തിങ്കളാഴ്ച ഇവിടെ സഹകരണ മെഡിക്കൽ കോളജിൻെറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്.
എന്നാൽ, രക്ത പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ബാധിച്ചവരുടെ എണ്ണമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇവരിൽ തന്നെ രോഗം വരാൻ സാധ്യത വളരെ കുറഞ്ഞ പേ൪ക്കുമാത്രമാണെന്നും  ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫിസ൪ ഡോ. ഹസീനാ മുഹമ്മദ് പറഞ്ഞു. എച്ച്.ഐ.വി വൈറസ് പടരുന്ന മാ൪ഗങ്ങളിലൂടെയാണ് ഹെപ്പറ്റൈറ്റിസ് -ബി വൈറസ് പടരുക. ഹെപ്പറ്റൈറ്റിസ് -ബി വളരെ പെട്ടെന്ന് പടരുന്ന ഒരു രോഗമല്ല. രോഗലക്ഷണങ്ങൾ പ്രകടമയാലുടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്നും ഡോ. ഹസീനാമുഹമ്മദ് പറഞ്ഞു.
വ്യാഴാഴ്ച ജില്ലയിൽ 796 പേരാണ് പനിക്ക് ചികിത്സ തേടിയത്തെിയത്. നാല് പേ൪ ഡെങ്കിപ്പനിക്ക് ചികിത്സ തേടി. രാമമംഗലം,പായിപ്ര,തൊടൂ൪ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഡെങ്കി ബാധിച്ച് ചികിത്സക്കത്തെിയത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ 14 പേ൪ക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുളവുകാട് ഒരാൾക്ക് ടൈഫോയിഡ് പിടികൂടി. കടവൂ൪ ഭാഗത്തുള്ള രണ്ട്പേ൪ ചികുൻഗുനിയ ബാധിച്ചും ചികിത്സക്കത്തെി. 124 പേരാണ് വയറിളക്കം ബാധിച്ച് വ്യാഴാഴ്ച ആശുപത്രികളിലത്തെിയത്.
ജില്ലയിൽ ഇക്കൊല്ലം 73820 ആളുകൾ  പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളിലത്തെിയെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൾ. ഇതിനകം 73 പേ൪ക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മലേറിയ ബാധിച്ച 37 പേരിൽ 26 പേ൪ അന്യസംസ്ഥാന തൊഴിലാളികളാണ്. ബാക്കി 11 പേ൪ അന്യസംസ്ഥാനങ്ങളിൽ നിന്ന് അസുഖബാധിതരായത്തെിയ മലയാളികളാണ്. എലിപ്പനി ബാധിച്ച് ഇക്കൊല്ലം 49 പേ൪ വിവിധ ആശുപത്രകളിൽ ചികിത്സ തേടി. എട്ട് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു.   ജില്ലയിൽ പായിപ്ര, കോതമംഗലം, വാളകം, മാറാടി, ഉദയംപേരൂ൪, പിറവം എന്നിവിടങ്ങളിലാണ് പ്രധാനമായും ഡെങ്കിപ്പനി പട൪ന്ന് പിടിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.