കാക്കനാട്: എളങ്കുന്നപ്പുഴയിൽ പാചക വാതക സിലിണ്ട൪ പൊട്ടിത്തെറിച്ച സംഭവം സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോ൪പറേഷൻ അധികൃതരോട് വിശദ റിപ്പോ൪ട്ട് ആവശ്യപ്പെട്ടതായി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം രാജി അറിയിച്ചു. അപകടത്തെകുറിച്ച തഹസിൽദാരുടെ റിപ്പോ൪ട്ട് വ്യാഴാഴ്ച രാത്രി ലഭിച്ചു.
എളങ്കുന്നപ്പുഴ പെരുമാൾപടിക്ക് കിഴക്ക് കപ്പിത്താൻ പറമ്പിൽ സെബാസ്റ്റ്യൻ ജോ൪ജിൻെറ വീട്ടിൽ ബുധനാഴ്ച രാവിലെ യാണ് അപകടമുണ്ടായത്. തീപിടിത്ത ത്തിൽ വീട് ഭാഗികമായി തക൪ന്നിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ട൪ കാലാവധി കഴിഞ്ഞതാണെന്ന സംശയം ഉള്ളതിനാൽ കമ്പനി അധികൃതരോട് കത്തിനശിച്ച സിലിണ്ട൪ സംബന്ധിച്ച വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനി അധികൃതരോട് വെള്ളിയാഴ്ച അടിയന്തരമായി റിപ്പോ൪ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് റിപ്പോ൪ട്ടുകളും പരിശോധിച്ചശേഷം തുട൪ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.